കൊച്ചിയിൽ വീട്ടിൽ കയറി ആക്രമിച്ച യുവാവ് ആത്മഹത്യ ചെയ്ത സംഭവം; വെട്ടേറ്റ പെൺകുട്ടി മരിച്ചു

Sep 13, 2023 - 18:54
 0
കൊച്ചിയിൽ വീട്ടിൽ കയറി ആക്രമിച്ച യുവാവ് ആത്മഹത്യ ചെയ്ത സംഭവം; വെട്ടേറ്റ പെൺകുട്ടി മരിച്ചു
This is the title of the web page

പ്രണയം നിരസിച്ചതിന്‍റെ വിരോധത്തിൽ യുവാവിന്‍റെ വേട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പെരുമ്പാവൂർ രായമംഗലം സ്വദേശി അൽക്ക അന്ന ബിനുവാണ് മരിച്ചത്. പെൺകുട്ടിയ വെട്ടിപ്പരുക്കേൽപ്പിച്ച പ്രതി ബേസിൽ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ചിരുന്നു.കഴിഞ്ഞ എട്ട് ദിവസമായി ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അൽക്ക ബിനു ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്. കഴുത്തിന് പുറകിൽ ആഴത്തിൽ മുറിവേറ്റ പെൺകുട്ടിയക്ക് മൂന്ന് ശസ്ത്രക്രിയകൾ പൂർത്തിയാക്കിയിരുന്നു ഇടക്ക് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെങ്കിലും ഇന്ന് രാവിലെയോടെ മോശമാവുകയായിരുന്നു .സെപ്റ്റംബർ അഞ്ചിനാണ് ഇരിങ്ങോൽ സ്വദേശിയായ ബേസിൽ അൽക്കയെ വീട്ടിൽ കയറി വെട്ടിയത്.സൗഹൃദം അവസാനിപ്പിച്ചതായിരുന്നു പ്രകോപനമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതി വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഓട്ടോതൊഴിലാളിയായ അച്ഛനും തയ്യൽ തൊഴിലാളിയായ അമ്മയും വീട്ടിലില്ലാത്ത സമയത്തായിരുന്നു ആക്രമണം. അൽകയെ ആക്രമിക്കുന്നത് കണ്ട് തടയാൻ എത്തിയ മുത്തച്ഛനും മുത്തശ്ശിക്കും വെട്ടേറ്റിരുന്നു. രാജഗിരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ 11 മണിയോടെ വീട്ടിലേക്ക് എത്തിക്കും. തുടർന്നായിരിക്കും സംസ്കാരം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow