പുരോഗമന കലാസാഹിത്യസംഘം ജില്ലാ സമ്മേളനം 30, ഒക്‌ടോബര്‍ ഒന്ന് തീയതികളില്‍ കട്ടപ്പനയില്‍ നടക്കും

Sep 12, 2023 - 13:01
 0
പുരോഗമന കലാസാഹിത്യസംഘം ജില്ലാ സമ്മേളനം 30, ഒക്‌ടോബര്‍ ഒന്ന് തീയതികളില്‍ കട്ടപ്പനയില്‍ നടക്കും
പുരോഗമന കലാസാഹിത്യസംഘം ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം സിപിഐഎം ഏരിയ കമ്മിറ്റിയംഗം മാത്യു ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു
This is the title of the web page

കട്ടപ്പന;പുരോഗമന കലാസാഹിത്യസംഘം ജില്ലാ സമ്മേളനം 30, ഒക്‌ടോബര്‍ ഒന്ന് തീയതികളില്‍ കട്ടപ്പനയില്‍ നടക്കും. 30ന് വൈകിട്ട് നാലിന് ആര്‍ട്ടിസ്റ്റ് നമ്പൂതിരി നഗറിൽ(മിനി സ്റ്റേഡിയം) സാംസ്‌കാരിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. എം എം നാരായണന്‍ ഉദ്ഘാടനം ചെയ്യും. സംഘടന സെക്രട്ടറി എം കെ മനോഹരന്‍, ബഷീര്‍ ചുങ്കത്തറ തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് നാടന്‍പാട്ടുകള്‍, കവിയരങ്ങ്, മറ്റ് കലാപരിപാടികള്‍ എന്നിവ നടക്കും. ഒന്നിന് രാവിലെ 10ന് പ്രതിനിധി സമ്മേളനം എസ് രമേശന്‍ നഗറില്‍(ഇടുക്കിക്കവല) ആരംഭിക്കും. കവി കെ സി രാജുവിന്റെ കവിതാസമാഹാരം തീവനം പ്രകാശിപ്പിക്കും. തുടര്‍ന്ന് ചര്‍ച്ച, തെരഞ്ഞെടുപ്പ് എന്നിവ നടക്കും.
ഇഎംഎസ് ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് സുഗതന്‍ കരുവാറ്റ അധ്യക്ഷനായി. സിപിഐഎം ഏരിയ കമ്മിറ്റിയംഗം മാത്യു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗങ്ങളായ എം സി ബിജു, കെ പി സുമോദ്, കേരള സാഹിത്യ അക്കാദമി അംഗം മോബിന്‍ മോഹന്‍, പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി കെ ജയചന്ദ്രന്‍, കാഞ്ചിയാര്‍ രാജന്‍, കെ ആര്‍ രാമചന്ദ്രന്‍, കെ എ മണി, പി കെ വാസു, മാത്യു നെല്ലിപ്പുഴ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: സിപിഐഎം കട്ടപ്പന ഏരിയ സെക്രട്ടറി വി ആര്‍ സജി(ചെയര്‍മാന്‍), സുഗതന്‍ കരുവാറ്റ(കണ്‍വീനര്‍), കെ എ മണി(ട്രഷറര്‍).

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow