കട്ടപ്പന ഇരട്ടയാർ റോഡിൽ അപകടം പതിവാകുന്നു. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്
കട്ടപ്പന ഇരട്ടയാർ റോഡിൽ അപകടം പതിവാകുന്നു.കഴിഞ്ഞ രാത്രി കട്ടപ്പന ഭാഗത്തു നിന്നും അമിത വേഗത്തിലെത്തിയ ബൈക്ക് എതിരേ വന്ന ബൈക്കിലിടിച്ചു. രാത്രി പത്ത് മണിയോടെയാണ് വെട്ടിക്കുഴക്കവല ഭാഗത്ത് ഓവർ ടേക്ക് ചെയ്യുന്നതിനിടയിൽ ബൈക്ക്, മറ്റൊരു ബൈക്കിലിടിച്ചത്. മൂന്ന് ബൈക്കുകളാണ് കട്ടപ്പന ഭാഗത്തുവന്നത്.ഇതിൽ രണ്ട് ബൈക്കിനേ മറികടക്കുന്നതിനിടെയാണ് അപകടം. പരിക്കേറ്റ കുമളി സ്വദേശിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന വിദഗ്ദ്ധ ചികിത്സക്കായി തൊടുപുഴയിലേക്ക് മാറ്റി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇരുപതോളം അപകടങ്ങളാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.