ചെമ്മണ്ണാറിൽ മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ
ചെമ്മണ്ണാർ കേരള ബാങ്കിലാണ് തട്ടിപ്പിന് ശ്രമം നടന്നത്.ചെമ്മണ്ണാർ സ്വദേശികളായ സോനു ബിലാൽ സ്റ്റെഫാൻസൺ,ജോൺസൺ എന്നിവർ പിടിയിലായി. ബാങ്കിൽ നിന്നും മുക്കുപണ്ടം പണയം വച്ച് എട്ട് ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു ശ്രമം. സംശയം തോന്നിയ ബാങ്ക് മാനേജർ ഉടുമ്പൻചോല പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് ഇരുവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു.



