പഞ്ചായത്ത് വായനാശാല വൃത്തിയാക്കി ഉപ്പുതറ സെന്റ് ഫിലോമിനാസ് എൻ എസ് എസ് യൂണിറ്റ്
ശ്രീകൃഷ്ണജയന്തി അവധി ദിനത്തിൽ ഉപ്പുതറ സെന്റ് ഫിലോമിനാസ് ഹയർ സെക്കൻ്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റ്, പഞ്ചായത്ത് വക ലൈബ്രറി വൃത്തിയാക്കി. പുസ്തകങ്ങൾ വായനക്കാർക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന വിധത്തിൽ ക്രമീകരിക്കുകയും ചെയ്തു.8000 ത്തോളം വരുന്ന പുസ്തകങ്ങളും പത്ര മാസികകളും വിദ്യാർത്ഥികൾ തരം തിരിച്ചു വിവിധ അലമാരകളിൽ അടുക്കി വച്ചു . ഉപ്പുതറ പഞ്ചായത്തിൽ ലൈബ്രറിയുടെ പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നതിനായി പുതിയ പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വായനക്കാരിലേക്ക് എത്തിക്കാൻ വേണ്ട ക്രമീകരണങ്ങൾ നടത്തണമെന്ന് എൻഎസ്എസ് യൂണിറ്റ്, പഞ്ചായത്ത് സമിതി മുൻപാകെ നിവേദനം സമർപ്പിച്ചു.
ശുചീകരണ പരിപാടികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം ജെയിംസ് തോക്കൊമ്പേൽ നിർവഹിച്ചു.ലൈബ്രേറിയൻ സുഷമ സോമൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ലാലി സെബാസ്റ്റ്യൻ, അധ്യാപകരായ അനൂ കെ തോമസ്, ബോണി മാത്യു, വോളണ്ടിയർ ലീഡേഴ്സ് നിത്യ ആർ ഗോവിന്ദ്, റോയ്സ് കെ റെജി എന്നിവർ നേതൃത്വം നൽകി.