ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസിനുള്ളില്‍ പെരും തേനീച്ചയുടെ ആക്രമണം; സംഭവം പത്തനംതിട്ട ഗവി കുമളി ബസില്‍; യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും പരിക്ക്

Sep 21, 2026 - 14:49
 0
ഇടുക്കിയില്‍  കെഎസ്ആര്‍ടിസി ബസിനുള്ളില്‍ പെരും തേനീച്ചയുടെ ആക്രമണം; സംഭവം പത്തനംതിട്ട ഗവി കുമളി ബസില്‍; യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും പരിക്ക്
This is the title of the web page

ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസ് യാത്രക്കാരായ 17 പേര്‍ക്ക് പെരും തേനീച്ചയുടെ കുത്തേറ്റു. പത്തനംതിട്ടയില്‍ നിന്ന് ഗവി വഴി കുമളിയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ക്ക് നേരെയാണ് പെരും തേനീച്ചയുടെ ആക്രമണമുണ്ടായത്. ഗവി പിന്നിട്ട്, വണ്ടിപ്പെരിയാര്‍ വള്ളക്കടവിനു സമീപമുള്ള കോഴിക്കാനത്ത് വെച്ചായിരുന്നു സംഭവം ഉണ്ടായത്. പത്തനംതിട്ടയില്‍ നിന്ന് പുറപ്പെട്ട ബസില്‍ ജീവനക്കാരും 58 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പരിക്കേറ്റവരില്‍ ഏഴ് പേര്‍ വണ്ടിപ്പെരിയാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും 10 പേര്‍ പീരുമേട് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭൂരിഭാഗം പേരും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീടുകളിലേക്ക് മടങ്ങി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow