ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കായി ഗ്രാമസഭ സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി സൗഹൃദ പഞ്ചായത്ത് ആയി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ആണ് ഗ്രാമസഭ സംഘടിപ്പിച്ചത്
ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കായി ഗ്രാമസഭ സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി സൗഹൃദ പഞ്ചായത്ത് ആയി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ആണ് ഗ്രാമസഭ സംഘടിപ്പിച്ചത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജനി കെ ഉദ്ഘാടനം ചെയ്തു ഇതോടൊപ്പം മെഡിക്കൽ ക്യാമ്പ് ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
ഇരട്ടയാർ വനിതാ സാംസ്കാരിക നിലയിൽ വച്ചാണ് ഗ്രാമസഭ സംഘടിപ്പിച്ചത് ഗ്രാമപഞ്ചായത്തിന്റെ 2026 27 വാർഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി സൗഹൃദ ഗ്രാമപഞ്ചായത്ത് ആയി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഗ്രാമസഭ സംഘടിപ്പിച്ചത്.രാവിലെ 10 മണി മുതൽ ഉച്ച കഴിഞ്ഞ് മൂന്നു മണിയാണ് ഗ്രാമസഭ നടന്നത് അനുബന്ധിച്ച് ജീവിതശൈലി രോഗ വിഭാഗത്തിലും നേത്ര പരിശോധന വിഭാഗത്തിലും മെഡിക്കൽ ക്യാമ്പുകളും നടന്നു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെജി ഇലിപുലിക്കാട്ട് ചടങ്ങിൽ അധ്യക്ഷൻ ആയിരുന്നു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജനി കെ എ ഉദ്ഘാടനം ചെയ്തു.ഭിന്നശേഷിക്കാർക്ക് നൽകുന്ന കാർഡുമായി ബന്ധപ്പെട്ടുള്ള ക്ലാസ് ചാക്കോച്ചൻ അമ്പാട്ട് നയിച്ചു ഭിന്നശേഷിക്കാരുടെ മാനസിക ആരോഗ്യം സംബന്ധിച്ചജില്ല മാനസിക ആരോഗ്യപദ്ധതിയുടെ കൗൺസിലർ നിന ടീ ജോർജും വികലാംഗർക്കുള്ള ആനുകൂല്യങ്ങളെ സംബന്ധിച്ച് വികലാംഗ കോർപ്പറേഷനിൽ നിന്നും ഉള്ള ശോഭാ യും ഭിന്നശേഷിക്കാർക്കുള്ള ക്ഷേമപ്രവർത്തകങ്ങളെ കുറിച്ച് സാമൂഹ്യനീതി വകുപ്പിൽ നിന്നും ഉള്ള നിധിൻ ഉം ക്ലാസുകൾ നയിച്ചു.ചടങ്ങിൽ മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ചെമ്പകപ്പാറ പി എച്ച് സി അധികൃതർ ഗ്രാമപഞ്ചായത്ത് ജീവനക്കാർ ഉൾപ്പെടെ ഉള്ളവർ പങ്കെടുത്തു.

