പീരുമേട്ടിൽ പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പീരുമേട് റാണി കോവിലിൽ പാഠമാത്തിയിൽ വീടിനുള്ളിൽ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇവിടെ വാടകവീട്ടിൽ താമസിച്ചുവരുന്ന സെൽവയുടെ മകൾ നിർമ്മിത (17) യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരത്ത് പഠിക്കുകയായിരുന്ന കുട്ടി കഴിഞ്ഞ ദിവസം അവധിക്ക് വന്നതായിരുന്നു, ബന്ധുക്കൾ തന്നെയാണ് കുട്ടിയെ തൂങ്ങിയ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പീരുമേട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

