മുല്ലപ്പെരിയാറില്‍ ജലനിരപ്പ്‌ താഴുന്നു.ആശങ്കയില്‍ തമിഴ്‌നാട്‌

Sep 18, 2026 - 11:37
 0
മുല്ലപ്പെരിയാറില്‍ ജലനിരപ്പ്‌ താഴുന്നു.ആശങ്കയില്‍ തമിഴ്‌നാട്‌
This is the title of the web page

ഇടു ക്കിയില്‍ ഈ വര്‍ഷം 47 ശതമാനത്തോളം മഴക്കുറവുണ്ടായെന്നാണ്‌ കണക്കാക്കുന്നത്‌.സെപ്‌റ്റംബറില്‍ മഴ ശക്‌തമാകുമെന്ന്‌ നേരത്തെ കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഈ മാസവും കാര്യമായ മഴ ലഭിച്ചില്ല. ഇതോടെ ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പില്‍ കാര്യമായ കുറവുണ്ടാ യിരിക്കുകയാണ്‌. ഈ മാസം ആദ്യം ഇടുക്കിയില്‍ 41 ശതമാനം മഴക്കുറവാണ്‌ കണക്കാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ അത്‌ 47 ശതമാനമായി ഉയര്‍ന്നു. അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ 119 അടിയില്‍ തുടരുകയാണ്‌. അനുവദനീ യമായ സംഭരണശേഷി 142 അടിയായിരിക്കെ അണക്കെട്ടില്‍ ഇപ്പോള്‍ 83 ശതമാനം വെള്ളം മാത്രമാണ്‌ ഉള്ളത്‌.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഒരാഴ്‌ച്ചയോളമായി അണക്കെട്ടിലെ ജലനിരപ്പ്‌ 120-121 അടിയില്‍ നിലനില്‍ക്കുകയാണ്‌. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും തമിഴ്‌നാട്ടിലേക്ക്‌ കൊണ്ടുപോകുന്ന വെള്ളം സംഭരിക്കുന്നത്‌ വൈഗ അണക്കെ ട്ടിലാണ്‌. ലോവര്‍ ക്യാമ്പിലെ വൈദ്യുത പദ്ധതിയിലേക്കും ഇറച്ചില്‍പാലം കനാലിലൂടെയും മുല്ലപ്പെരിയാറില്‍നിന്നും തമിഴ്‌നാട്‌ വെള്ളം കൊണ്ടുപോകുന്നുണ്ട്‌. മുല്ലപ്പെരിയാറിലെ ജലനിരപ്പ്‌ താഴ്‌ന്നതോടെ വൈഗ അണക്കെട്ടില്‍ സംഭരണ ശേഷിയുടെ ഏകദേശം 57 ശതമാനം വെള്ളം മാത്രമേ നിലവിലുള്ളു. 71 അടി സംഭരണ ശേഷിയുള്ള വൈഗ അണക്കെട്ടില്‍ 40-41 അടി വെള്ളമാണ്‌ ഇപ്പോഴുള്ളത്‌.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലം കുറയുന്നത്‌ തമിഴ്‌നാടിനെ ഗുരുതരമായി ബാധിക്കും. ലോവര്‍ ക്യാമ്പിലെ വൈദ്യുത പദ്ധതിക്ക്‌ പുറമേ തമിഴ്‌നാട്ടിലെ അഞ്ച്‌ ജില്ലകളിലെ കൃഷി ആവശ്യങ്ങള്‍ക്കടക്കം വെള്ളം എടുക്കുന്നത്‌ മുല്ലപ്പെരിയാറിനെ ആശ്രയിച്ചാണ്‌. നിലവിലെ സാഹചര്യത്തില്‍ ഇടുക്കിയില്‍ മഴ ഇല്ലാത്തത്‌ തമിഴ്‌നാടി നെ വലിയ ആശങ്കയിലാക്കിയിട്ടുണ്ട്‌. വൈഗ അണക്കെട്ടില്‍ ജലനിരപ്പ്‌ താഴ്‌ന്നാല്‍ അഞ്ചോളം ജില്ലകളിലെ നൂറു കണക്കിനു പേരുടെ ഉപജീവനത്തെ അടക്കം ബാധിക്കും. ഇതിനെ എങ്ങനെ മറികടക്കാനാകുമെന്ന ആശങ്കയിലാണ്‌ ഇപ്പോള്‍ തമിഴ്‌നാട്‌. ഇടുക്കിയില്‍ മഴ പെയ്യുന്നതിനായി കര്‍ഷകര്‍ പ്രാര്‍ഥനകള്‍ അടക്കം നടത്തുന്നതായും വിവരമുണ്ട്‌.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow