കട്ടപ്പന ബ്ലോക്ക് സെക്രട്ടറി ആയിരിക്കെ അന്തരിച്ച എ എം സന്തോഷിന്റെ ഒന്നാം ചരമ വാർഷികാത്തൊടാനുബന്ധിച്ചു അനുസ്മരണ സമ്മേളനം നടത്തി. കട്ടപ്പന ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പരിപാടി ഇടുക്കി എം.പി അഡ്വ: ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് സെക്രട്ടറി ആയിരിക്കെ അന്തരിച്ച എ എം സന്തോഷിന്റെ ഒന്നാം ചരമ വാർഷികാത്തൊടാനുബന്ധിച്ചു അനുസ്മരണ സമ്മേളനം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഓർമ്മപ്പൂക്കൾ എന്ന പേരിൽ കട്ടപ്പന സഹകരണ ബാങ്ക് ഹാളിൽ വച്ച് ഛായ ചിത്രത്തിൽ പുഷ്പാർച്ചനയോടെയാണ് അനുസ്മരണ ചടങ്ങുകൾ ആരംഭിച്ചത്. യൂത്ത് കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡണ്ടായും ജില്ലാ സെക്രട്ടറി ആയും പ്രവർത്തിച്ച സന്തോഷ് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ആയി പ്രവർത്തിച്ചു വരവേ രണ്ടായിരത്തി ഇരുപത്തി അഞ്ച് സെപ്റ്റംബർ പതിനേഴാം തീയതിയാണ് രോഗബാധിതനായി മരണമടഞ്ഞത്. അനുസ്മരണ സമ്മേളനം അഡ്വ: ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു. യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കെ പി സി സി സെക്രട്ടറിമാരായ തോമസ് രാജൻ, അഡ്വ: എം എൻ ഗോപി, ഡി സി സി ഭാരവാഹികളായ എസ് റ്റി അഗസ്റ്റിൻ, അഡ്വ: കെ ജെ ബെന്നി, മനോജ് മുരളി, കെ ബി സെൽവം, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ റ്റി എൻ ബിജു, വിനോദ് ജോസഫ്, മണ്ഡലം പ്രസിഡണ്ടുമാരായ സിജു ചക്കുംമൂട്ടിൽ, അനീഷ് മണ്ണൂർ, പി എം ഫ്രാൻസിസ്,യുത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഫ്രാൻസിസ് അറക്കപ്പറമ്പിൽ, നേതാക്കളായ ജോസ് മുത്താനാട്ട്, ജോയി പോരുന്നോലി, ഷാജി വെള്ളം മാക്കൽ,ജോയി ഈഴക്കുന്നേൽ,മോബിൻ മാത്യു,ജിതിൻ ഉപ്പുമാക്കൽ, പി കെ ജെയിംസ്, ജയ്മോൻ കോഴിമല തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

