വിശ്വകര്‍മ മഹാസഭ ഇടുക്കി താലൂക്ക് യൂണിയന്‍ വിശ്വകര്‍മ ദിനാഘോഷവും കുടുംബസംഗമവും 17ന് കട്ടപ്പന ടൗണ്‍ ഹാളില്‍ നടക്കും.
വിശ്വകര്‍മ മഹാസഭ ഇടുക്കി താലൂക്ക് യൂണിയന്‍ വിശ്വകര്‍മ ദിനാഘോഷവും കുടുംബസംഗമവും 17ന് കട്ടപ്പന ടൗണ്‍ ഹാളില്‍ നടക്കും.വ്യാഴം രാവിലെ ഒമ്പതിന് പതാക ഉയര്‍ത്തല്‍, 9.30ന് പ്രാര്‍ഥനാസദസ്, 10ന് നടക്കുന്ന സമ്മേളനം സംസ്ഥാന കൗണ്‍സിലര്‍ ബിനീഷ് ചന്ദ്രന്‍ ഉദ്ഘാടനംചെയ്യും.
യൂണിയന്‍ പ്രസിഡന്റ് എം വി സുഭാഷ് അധ്യക്ഷനാകും. ഡയറക്ടര്‍ ബോര്‍ഡംഗം മനോജ് സോമന്‍ മുഖ്യപ്രഭാഷണം നടത്തും. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ ഡയറക്ടര്‍ ബോര്‍ഡംഗം സി എന്‍ രാജപ്പന്‍ ആചാരി ആദരിക്കും.
12ന് അഡ്വ. ബാബു പള്ളിപ്പാട് വിശ്വകര്‍മദിന സന്ദേശം നല്‍കും. രണ്ടുമുതല്‍ വിവിധ ശാഖാംഗങ്ങളുടെ കലാപരിപാടികള്‍, 4.15ന് നഗരത്തില്‍ ശോഭായാത്ര. വിവിധ ശാഖകളില്‍നിന്നായി 2000ലേറെ പേര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മനോജ് സോമന്‍, സി എന്‍ രാജപ്പന്‍ ആചാരി, എം വി സുഭാഷ്, പി കെ മധു, രഞ്ജിനി രാഹുല്‍, ലതാ രാജന്‍ എന്നിവര്‍ പങ്കെടുത്തു.

