ഗണേശോത്സവ ആഘോഷങ്ങൾക്ക് ഭക്തിനിർഭരമായ സമാപനം. കട്ടപ്പന ഗാന്ധി സ്ക്വയറിൽ പ്രതിഷ്ഠിച്ചിരുന്ന മഹാ ഗണേശ വിഗ്രഹത്തിന്റെ നിമജ്ജന ഘോഷയാത്രയും ചടങ്ങുകളും നടന്നു.
ഗണേശോത്സവ ആഘോഷങ്ങൾക്ക് ഭക്തിനിർഭരമായ സമാപനം. കട്ടപ്പന ഗാന്ധി സ്ക്വയറിൽ പ്രതിഷ്ഠിച്ചിരുന്ന മഹാ ഗണേശ വിഗ്രഹത്തിന്റെ നിമജ്ജന ഘോഷയാത്രയും ചടങ്ങുകളും നടന്നു. കട്ടപ്പനയിൽ പ്രതിഷ്ഠിച്ചിരുന്ന പ്രധാന വിഗ്രഹം അയ്യപ്പൻകോവിൽ പഴയ ക്ഷേത്ര പരിസരത്തെ പെരിയാർ പുണ്യ ജലാശയത്തിൽ ഉച്ചയ്ക്ക് 12 മണിയോടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നിമജ്ജനം ചെയ്തു.
സെപ്റ്റംബർ 10-ന് ആരംഭിച്ച ഈ വർഷത്തെ ഗണേശോത്സവ ആഘോഷങ്ങളുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷ്ഠിച്ചിരുന്ന വിഗ്രഹങ്ങളുടെ നിമജ്ജന ചടങ്ങുകൾ കഴിഞ്ഞ ദിവസങ്ങളിലായി പൂർത്തിയായിരുന്നു. ഇതിന്റെ തുടർച്ചയായി, ഏഴു ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾക്കും പ്രത്യേക പൂജകൾക്കും ശേഷമാണ് കട്ടപ്പനയിലെ പ്രധാന വിഗ്രഹത്തിന്റെ നിമജ്ജന യജ്ഞം സംഘടിപ്പിച്ചത്.
കട്ടപ്പനയിൽ പ്രതിഷ്ഠിച്ചിരുന്ന പ്രധാന വിഗ്രഹം അയ്യപ്പൻകോവിൽ പഴയ ക്ഷേത്ര പരിസരത്തെ പെരിയാർ പുണ്യ ജലാശയത്തിൽ ഉച്ചയ്ക്ക് 12 മണിയോടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നിമജ്ജനം ചെയ്തു.സാമൂഹിക സൗഹാർദ്ദവും ഐശ്വര്യവും സമൃദ്ധിയും നാടിന് പകർന്നു നൽകണമെന്ന പ്രാർത്ഥനയോടെയാണ് ഭക്തജനങ്ങൾ ചടങ്ങുകളിൽ പങ്കെടുത്തത്.

