ഇടുക്കി ആനക്കുളത്ത് പിതാവ് മകനെ തലക്കടിച്ച് കൊന്നു; കൊല്ലപ്പെട്ടത് ഉറുമ്പിക്കല്‍ ജസ്റ്റിന്‍
ഇടുക്കി ആനക്കുളത്ത് പിതാവ് മകനെ കൊലപ്പെടുത്തി. മാങ്കുളം ആനക്കുളം സ്വദേശി ജസ്റ്റിനാണ് കൊല്ലപ്പെട്ടത്. ജസ്റ്റിനും പിതാവ് ജോയിയും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. ഈ തര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്ക് പോവുകയും, ജോയി കമ്പി വടി ഉപയോഗിച്ച് ജസ്റ്റിനെ കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിന് ശേഷം ജോയ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്റെ ലഹരി ഉപയോഗം ചോദ്യം ചെയ്തതാണ് തര്‍ക്കത്തിലേക്കും പിന്നീട് കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് വിവരം.

