പൂപ്പാറ തലക്കുളത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു; മരിച്ചത് ബോഡിനായക്കന്നൂര്‍ സ്വദേശി ഒച്ചുത്തേവര്‍
പൂപ്പാറ തലക്കുളത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു; മരിച്ചത് ബോഡിനായ്ക്കന്നൂര്‍ സ്വദേശി ഒച്ചുത്തേവര്‍.
പൂപ്പാറ തലക്കുളത്ത് കാട്ടാന ആക്രമണത്തില്‍ ഒരാൾ മരിച്ചു. ബോഡിനായ്ക്കന്നൂര്‍ സ്വദേശി ഒച്ചുത്തേവര്‍ ആണ് മരിച്ചത്. മകളുടെ തോട്ടത്തിന്റെ മേല്‍നോട്ടം വഹിച്ചു വരികയായിരുന്ന ഇയാളെ രാവിലെയാണ് കാട്ടാന ആക്രമിച്ചത്. പ്രദേശത്ത് കനത്ത മഞ്ഞുണ്ടായിരുന്നതിനാല്‍ തോട്ടത്തില്‍ ആന നില്‍ക്കുന്നത് ഇയാളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. തോട്ടത്തിലേക്ക് ഇറങ്ങിയ ഒച്ചുത്തേവരെ കാട്ടാന ആക്രമിക്കുകയായിരുന്നു.
കാട്ടാനയുടെ ശബ്ദം കേട്ട് സമീപത്തെ തോട്ടങ്ങളിലുണ്ടായിരുന്നവർ എത്തിയപ്പോഴാണ് ഇയാള്‍ പരിക്കേറ്റ് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ താഴെ പൂപ്പാറയില്‍ എത്തിക്കുകയും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.





