ഇരട്ടയാർ നോർത്ത് വെട്ടിക്കാമറ്റം പ്രകാശ് റോഡ് അപകട ഭീഷണി ഉയർത്തിനിന്ന കലുങ്ക് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പുനർ നിർമ്മിച്ചു
വെട്ടിക്കാമറ്റം പ്രകാശ് റോഡിലാണ് കലിഗ് നിലകൊള്ളുന്നത്. കഴിഞ്ഞ പ്രളയ കാലത്താണ് ശക്തമായ വെള്ളം ഒഴുക്കിൽ ഈ കലിങ്കിൻ്റെ ഒരു ഭാഗത്തെ കൽക്കട്ട് ഇടിഞ്ഞത് ഇതോടെ കലുങ്കിൻ്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്ന നിലയിലായിരുന്നു. സംഭവം ഉണ്ടായ അന്നുതന്നെ നാട്ടുകാർ ഗ്രാമപഞ്ചായത്ത് അധികൃതർ പൊതുമരാമത്ത് വിഭാഗം എന്നിവരെ വിഷയം ധരിപ്പിച്ചതാണ്, എന്നാൽ ചെറിയ രീതിയിൽ റിബൺ വലിച്ചു കെട്ടി അപകട ഭീഷണി ഉണ്ടെന്നു കാണിച്ചു മുന്നറിയിപ്പ് വെച്ചതല്ലാതെ മറ്റു നടപടികൾ ഒന്നുമുണ്ടായില്ല. ഇതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് നിരവധി തവണ മാധ്യമ വാർത്തകളുമായിരുന്നു. ഇതിനുശേഷമാണ് പൊതുമരാമത്ത് വകുപ്പ് വിഷയത്തിൽ നടപടി സ്വീകരിച്ചത്. കലുങ്കിന്റെ പുനർനിർമ്മാണ പ്രവർത്തനം പുരോഗമിക്കുകയാണ്. വലിയ ബസ്സുകൾ അടക്കം ഇതുവഴി കടന്നു പോകുന്നതാണ്.
പ്രദേശത്തെ വ്യാപാരികൾ അടക്കം ഇതുവഴി കടന്നുപോകുന്ന വലിയ വാഹനമുള്ളവരോട് കലുങ്ങിന്റെ അപകടാവസ്ഥ പറഞ്ഞു മനസ്സിലാക്കിയാണ് ഇതുവഴി കടത്തിവിട്ടുകൊണ്ടിരുന്നത്. കലുങ്കിന്റെ നിർമ്മാണ പ്രവർത്തനം പൂർത്തീകരണത്തിലേക്ക് എത്തിയതോടെ നാളുകളായുള്ള അപകട ഭീഷണിക്കാണ് പരിഹാരം ആകുന്നതും.





