പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചശേഷം കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
ഇടമലക്കുടി സ്വദേശി മുരുകൻ ആണ് രാജാക്കാട് പോലീസിന്റെ പിടിയിലായത്. മൂന്നു വർഷമായി കോമാളികുടിയിൽ താമസിക്കുന്ന ഇയാൾ ഇവിടെയുള്ള പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചു. കഴിഞ്ഞ ദിവസം ഇയാൾ പെൺകുട്ടിയുമായി ഇടമലക്കുടിയിലേക്ക് പോയി. പെൺകുട്ടിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പെട്ടി മുടിയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പ്രതിയെ ചെക്ക് പോസ്റ്റിൽ തടഞ്ഞു. വൈദ്യ പരിശോധനയിലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.