മഹിളാ സംഘം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു. മഹിളാസംഘം സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയും ആയ ഇ എസ് ബിജിമോൾ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു

Jul 15, 2026 - 19:37
 0
മഹിളാ സംഘം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു.
മഹിളാസംഘം സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയും ആയ ഇ എസ് ബിജിമോൾ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു
This is the title of the web page

മഹിളാ സംഘം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കട്ടപ്പനയിൽ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചത്.  സ്ത്രീ സുരക്ഷ പെൻഷൻ പദ്ധതി നിർത്തലാക്കുവാനുള്ള സംസ്ഥാന സർക്കാരിനെ തീരുമാനം ഉപേക്ഷിക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ ധർണ സംഘടിപ്പിച്ചത്. മഹിളാസംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോൾ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

സ്ത്രീസുരക്ഷ പെൻഷൻ പദ്ധതി നിർത്തലാക്കുവാനുള്ള സംസ്ഥാന സർക്കാരിനെ തീരുമാനം സ്ത്രീകളോടുള്ള വെല്ലുവിളിയാണെന്ന് ഇഎസ് ബിജി മോൾ പറഞ്ഞു. വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ ഇത് കൃത്യമായി രീതിയിൽ പ്രാവർത്തികമാക്കുവാൻ യുഡിഎഫ് സർക്കാരിന് കഴിയുന്നില്ല എന്നും ഇ എസ് ബിജി മോൾ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മഹിളാസംഘം ജില്ലാ പ്രസിഡണ്ട് ശാന്തി മുരുകൻ അധ്യക്ഷയായിരുന്നു. സെക്രട്ടറി ജയ മധു, സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി ആർ ശശി .സി എസ് അജേഷ്.കുസുമം സതീഷ്. തങ്കമണി സുരേന്ദ്രൻ .നിഷാ മോൾ ബിനോജ് .അനിത ശ്രീനാഥ് എന്നിവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow