ഇടുക്കിയിലെ പട്ടാളകാരുടെ കൂട്ടായ്മ പുതിയ സംരംഭവുമായി രംഗത്ത്
ഇടുക്കിയിലെ പട്ടാളകാരുടെ കൂട്ടായ്മയാണ് പുതിയ സംരംഭവുമായി രംഗത്ത് വന്നിരിക്കുന്നത്. കോവിഡ് കാലത്തുൾപ്പെടെ നിരവധി സേവന പ്രവർത്തനങ്ങളിൽ സജ്ജരാണിവർ. വിരമിച്ച ജവാന്മാർക്കൊപ്പം ഇപ്പോൾ സൈന്യത്തിൽ ഉള്ളവരും ഈ കൂട്ടായ്മയിൽ ഉണ്ട്. കുമളി പഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച യോഗം പീരുമേട് എം.എൽ.എ. അഡ്വ: സിറിയക്ക് തോമസ് ഉദ്ഘാടനം ചെയ്തു.
നിർദ്ധന കുടുംബങ്ങൾക്ക് ആശ്വാസമായി മാത്രമെ ആബുലൻസ് സേവനം ലഭ്യമാകു എന്ന് കൂട്ടായ്മ്മ അംഗം ജോബിൻസ് പാനോസ് പറഞ്ഞു.യോഗത്തിൽ കുമളി സി.ഐ. അഭിലാഷ് കുമാർ, സി.പി.എം കുമളി ലോക്കൽ സെക്രട്ടറി ബിനീഷ് ദേവ്, ബി.ജെ.പി. കുമളി പഞ്ചായത്ത് പ്രസിഡന്റ് തോമസ് ചെറിയാൻ, പഞ്ചായത്തംഗം സിറിൽ യോഹന്നാൻ, പൊതുപ്രവർത്തകൻ റ്റി. എൻ. ബോസ്, കൂട്ടായ്മ പ്രവർത്തകരായ വിനോദ് വാട്സൺ, ജോബിൻ, വരുൺ, അനീഷ് തോമസ്, കെ.ജെ.ജോയ്, പ്രവീൺ ജോൺസൺ എന്നിവർ സംസാരിച്ചു.

