ഉപ്പുതറയിൽ പൊതു ശ്മശാനത്തിൻ്റെ ഭൂമി സ്വകാര്യ വ്യക്തി കൈയ്യേറിയെന്ന പരാതിയിൽ പഞ്ചായത്ത് നടപടി തുടങ്ങി.
പൊതു ശ്മശാനത്തിൻ്റെ ഭൂമി സ്വകാര്യ വ്യക്തി കൈയ്യേറിയെന്ന പരാതിയിൽ പഞ്ചായത്ത്നടപടി തുടങ്ങി. പൊതു ശ്മശാനത്തിന് ഉപ്പുതറ പഞ്ചായത്ത് കൃഷി ഭവന് സമീപം വിലയ്ക്ക് വാങ്ങിയ ഭൂമിയുടെ ഏതാനും ഭാഗമാണ് അടുത്തു താമസിക്കുന്ന സ്വകാര്യ വ്യക്തി കൈയേറി റോഡ് വെട്ടി ഗേറ്റ് സ്ഥാപിച്ചത്.
ഒന്നര മീറ്ററോളം വീതിയിൽ 30 മീറ്ററോളം നീളത്തിലാണ് സ്വകാര്യ വ്യക്തി കൈയേറിയത്. ഇതുവഴി നിർമിച്ച റോഡിലൂടെ ഭാരവാഹങ്ങൾ കടത്തിക്കൊങ്ങു പോകുന്നുണ്ട്. ഇത് ശ്മശാനത്തിന് നിർമിച്ച സംരക്ഷണ ഭിത്തിക്ക് ബലക്ഷയം ഉണ്ടാക്കുമെന്ന് എഞ്ചിനീയർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആയതിനാൽ ഏഴ് ദിവസത്തിനകം കൈയേറിയ ഭൂമി ഒഴിയണം എന്ന് കാട്ടി കൈതക്കൊട്ട് സന്തോഷ് ഏബ്രഹാമിന് ഉപ്പുതറ പഞ്ചായത്ത് സെക്രട്ടറി വ്യാഴാഴ്ച നോട്ടീസ് നൽകി. അല്ലാത്ത പക്ഷം കയ്യേറ്റം പഞ്ചായത്ത് ഒഴിപ്പിക്കുന്നതും ഇതിന് വരുന്ന ചെലവിനു പുറമേ പഞ്ചായത്ത് ചുമത്തുന്ന പിഴയും ഈടാക്കുമെന്ന് പഞ്ചായത്ത് നൽകിയ നോട്ടീസിലുണ്ട്



