കട്ടപ്പന- തേനി തുരങ്കപാത യാഥാര്‍ഥ്യമാക്കണമെന്ന് കര്‍ഷക സംഘം കട്ടപ്പന ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

Jun 24, 2026 - 11:01
 0
കട്ടപ്പന- തേനി തുരങ്കപാത യാഥാര്‍ഥ്യമാക്കണമെന്ന് കര്‍ഷക സംഘം കട്ടപ്പന ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
This is the title of the web page

കട്ടപ്പന- തേനി തുരങ്കപാത യാഥാര്‍ഥ്യമാക്കണമെന്ന് കര്‍ഷക സംഘം കട്ടപ്പന ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. രാസവളത്തിന് സബ്‌സിഡി പുനസ്ഥാപിക്കണം. വിളകള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്തണമെന്നും കൃഷിഭവന്‍ വഴി കാര്‍ഷിക യേന്ത്രാപകരണങ്ങള്‍ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യണമെന്നും വിളകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കാഞ്ചിയാര്‍ വനിതാ സാംസ്‌കാരിക നിലയത്തില്‍ സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം സി വി വര്‍ഗീസ് ഉദ്ഘാടനംചെയ്തു. കെ എന്‍ വിനീഷ്‌കുമാര്‍, മിനി സുകുമാരന്‍, പി കെ സന്തോഷ് എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഇ ഡി അനൂപ് രക്തസാക്ഷി പ്രമേയവും പി പി സുരേഷ് അനുശോചന പ്രമേയവും കെ പി സജി സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ വി ബേബി, ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍, സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം പി പി ചന്ദ്രന്‍, ഹെഡ്‌ലോഡ് ആന്‍ഡ് ടിംബര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് വി ആര്‍ സജി, കര്‍ഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി മാത്യു ജോര്‍ജ്, ടി കെ രാമചന്ദ്രന്‍, ജോബി എബ്രഹാം എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ എന്‍ വിനീഷ്‌കുമാര്‍(പ്രസിഡന്റ്), കെ പി സജി(സെക്രട്ടറി), പി പി സുരേഷ്(ട്രഷറര്‍).

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow