പീരുമേട് MLA അഡ്വ: സിറിയക് തോമസിന് പീരുമേട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സ്വീകരണം നൽകി

Jun 22, 2026 - 13:23
 0
പീരുമേട് MLA അഡ്വ: സിറിയക് തോമസിന് പീരുമേട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സ്വീകരണം നൽകി
This is the title of the web page

തന്റെ പിതാവ് KK തോമസിനൊപ്പം പീരുമേടിന്റെ വികസനങ്ങൾ സ്വപ്നം കണ്ട അഡ്വ: സിറിയക് തോമസിനെ മൂന്നാം അംഗത്തിൽ 27 ആയിരത്തി അറുനൂറ്റി 34 വോട്ടുകളുടെ റെകോർഡ് പൂരിപക്ഷത്തിലാണ് പീരുമേട് ജനത വിജയിപ്പിച്ചത്.തനിക്ക് നൽകിയ ഉജ്വല വിജയത്തിന് പീരുമേട് പഞ്ചായത്തിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതിനായാണ് MLA യുടെ പഞ്ചായത്തുതല പര്യടനം സംഘടിപ്പിച്ചത്. രാവിലെ 10 മണിയോടുകൂടി പീരുമേട് കല്ലാർകവലയിൽ നിന്നു മായിരുന്നു പീരുമേട് പഞ്ചായത്തിലെ ജനങ്ങൾക്ക് നന്ദി അറിയിച്ചു കൊണ്ടുള്ള MLA യുടെ പര്യടനം ആരംഭിച്ചത്.പീരുമേട് മണ്ഡലത്തിലെ അടിസ്ഥാന വികസനത്തിനും തോട്ടം മേഖലയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും . പീരുമേടിന്റെ കാർഷിക പുരോഗതിക്ക് ഊന്നൽ നൽകിയുമുള്ള പ്രവർത്തനങ്ങളുമായി ജനങ്ങൾക്കൊപ്പമുണ്ടാവുമെന്നും MLA സിറിയക് തോമസ് പറഞ്ഞു.

തുടർന്ന് മേലഴുത. പാമ്പനാർ. പട്ടു മല. കരടിക്കുഴി . റാണി കോവിൽ.തുടങ്ങിയ ഇടങ്ങളിൽ ലഭിച്ച സ്വീകരണങ്ങൾക്ക് ശേഷം . ലാട്രം. കൊടുവാക്കര ണം ഒന്നാം ഡിവിഷനിൽ പര്യടനം സമാപിച്ചു. വിവിധ ഇടങ്ങളിൽ നടന്ന സ്വീകരണ യോഗങ്ങളിൽ INTUC സംസ്ഥാന എക്സിക്യൂട്ടീവ് അംഗം PK രാജൻ .കോൺഗ്രസ് പീരുമേട് മണ്ഡലം പ്രസിഡന്റ്K രാജൻ . ന്യൂനപക്ഷ സെൽജില്ലാ ചെയർമാൻ നിക്സൺ ജോർജ് . പീരുമേട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ്. നേതാക്കളായ തോമസുകുട്ടി പുള്ളോലിക്കൽ . K N നജീബ്. രാജു വടുതല.G മഹേന്ദ്രൻ .C ഏശുദാസ് . CK അനീഷ്. T റോബർട്ട് . R സതീഷ് . PK വിജയൻ . P രാജൻ .അനൂപ് ചേലയ്ക്കൽ. നെസീബ് സുലൈമാൻ തുടങ്ങിയവർ പ്രസംഗിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow