കേന്ദ്ര സർക്കാർ പുറത്തിറക്കിയ പരിസ്ഥിതി ലോല മേഖലകളുടെ കരട് വിജ്ഞാപനത്തിൽ കേരളത്തിലെ 131 വില്ലേജുകൾ ഉൾപ്പെട്ട ഗുരുതര സാഹചര്യം അടിയന്തിരമായി ചർച്ച് ചെയ്ത് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് കട്ടപ്പന മർച്ചൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ പുറത്തിറക്കിയ പരിസ്ഥിതി ലോല മേഖലകളുടെ കരട് വിജ്ഞാപനത്തിൽ കേരളത്തിലെ 131 വില്ലേജുകൾ ഉൾപ്പെട്ട ഗുരുതര സാഹചര്യം അടി യന്തിരമായി ചർച്ച് ചെയ്ത് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് കട്ടപ്പന മർച്ചൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
പരിസ്ഥിതി ലോല പ്രദേശ ഏഴാമത് കരട് വിജ്ഞാപനം പശ്ചിമഘട്ടത്തിനു വേണ്ടി കേന്ദ്ര വനംപരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് 2026 ജൂലൈ 27 ന് അസാധാരണ ഗസറ്റായി പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഇതിന്മേൽ ആക്ഷേപങ്ങളും പരാതികളും നല്‌കുന്നതിന് സെപ്റ്റംബർ 25 വരെയാണ് സമയം.
ഗാഡ്‌ഗിൽ-കസ്‌തൂരിരംഗൻ റിപ്പോർട്ടുകളുടെ തുടർച്ചയായി കേരളത്തിൽ ഉമ്മൻ വി ഉമ്മൻ കമ്മറ്റിയുടെ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ 131 വില്ലേജുകളിലായി ആകെ 9993.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഈ വിജ്ഞാപനത്തിൽ ഉൾപ്പെട്ടി രിക്കുന്നത്. സംസ്ഥാന സർക്കാർ 2024 മേയ് 13 ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയ ത്തിന് സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ പരിഗണിക്കാതെയാണ് ഏഴാം കരട് വിജ്ഞാപനം 2026 ജൂലൈ 27 ന് പുറത്തിറക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥ വ്യതിയാനം തടയുന്നതിനും ഇനിയും കൂടുതൽ പ്രദേശം വനം ആക്കേണ്ട ആവശ്യം ഇല്ലാത്തതിനാലും വനമേഖലയ്ക്ക് പുറത്ത് ഇഎസ്എ യുടെ ആവശ്യമില്ല എന്ന വസ്‌തുതയിൽ ഊന്നിനി ന്നുകൊണ്ട് വനമേഖലയിൽ മാത്രമായി കേരളത്തിൻ്റെ ഇഎസ്എ നിജപ്പെടുത്തുക യെന്ന തീരുമാനം ഉറപ്പാക്കണെമെന്നും കട്ടപ്പന മർച്ചൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ചതിനുശേഷം മാത്രമേ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുകയുള്ളൂവെന്ന് സംസ്ഥാന സർക്കാർ ഉറപ്പുവരുത്തേണ്ടതാണന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.ESA പരിധിയിൽ നിന്ന് കട്ടപ്പന വില്ലേജിനെ പൂർണ്ണമായി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കട്ടപ്പന മർച്ചൻസ് അസോസിയേഷൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കത്തും അയച്ചു.
പ്രസിഡന്റ് സാജൻ ജോർജ് , ജനറൽ സെക്രട്ടറി ജോഷി കുട്ടട , ജില്ലാ സെക്രട്ടറി ഷ മേജ് Kജോർജ് ,യൂത്ത് വിംഗ് പ്രസിഡന്റ് അജിത്ത് സുകുമാരൻ , വനിത വിംഗ് പ്രസിഡന്റ് റോസമ്മ മൈക്കിൾ , സാജു പട്ടരുമഠ,അനിൽ പുനർജനി എന്നിവർ നേതൃത്വം നൽകി.

