കേരള ആർട്ടിസ്‌റ്റ്സ് ഫ്രറ്റേണിറ്റി ഇടുക്കി ജില്ലയുടെ വാർഷികാഘോഷമായ 'കാഫ് ഡേ 2026' ജൂൺ 20 ന് ലബ്ബക്കട ഹൈറേഞ്ച് വില്ലാസിൽ വച്ച് നടത്തപ്പെടുന്നു.
കേരള ആർട്ടിസ്‌റ്റ്സ് ഫ്രറ്റേണിറ്റി ഇടുക്കി ജില്ലയുടെ വാർഷികാഘോഷമായ 'കാഫ് ഡേ 2026' ജൂൺ 20 ന് ലബ്ബക്കട ഹൈറേഞ്ച് വില്ലാസിൽ വച്ച് നടത്തപ്പെടുന്നു. പ്രസ്‌തുത ആഘോഷ പരിപാടി കാഫ് സംസ്ഥാന പ്ര സിഡന്റ്റ് (ശ്രീ സ്‌റ്റീഫൻ ദേവസ്സി ഉദ്ഘാടനം ചെയ്യുന്നു.യോഗത്തിൽ കോവിൽമല രാജാവ് ശ്രീ രാമൻ രാജമന്നാൻ,സാംസ്‌കാരിക പ്രവർത്തകൻ ശ്രീ ജിജി കെ ഫിലിപ്പ്,കാഫ് സ്‌റ്റേറ്റ് ടെക്‌നിക്കൽ ഹെഡ് ശ്രീ അനൂപ് ട്യൂൺസ് എന്നിവർ സാന്നിധ്യം വഹിക്കും.
വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തെ തുടർന്ന് ജില്ലയിലെ വിവിധ കലാകാരന്മാർ പങ്കെടുക്കു ന്ന കലാവിരുന്നും നടക്കും.കേരളത്തിലെ ഏറ്റവും വലിയ കലാകാര സംഘടനയായ കാഫിൽ അംഗമാകാനുള്ള രജിസ്ട്രേഷൻ നടപടികൾ ജൂൺ 20 വരെ നടക്കുകയാണ്.അതിനുള്ള സൗകര്യവും കാഫ് ഡേ നടക്കുന്ന വേദിക്കു സമീപം ഒരുക്കിയിട്ടുണ്ട്.
സിനോയ് ജോൺ ജില്ലാ ചെയർമാൻ,ബിനോ തോമസ് ജില്ലാ പ്രസിഡൻ്റ്,ജയരാജ് കട്ടപ്പന ജില്ലാ പി ർ ഓ തുടങ്ങിയവർ നേതൃത്വം നൽകും.
കേരള ആർട്ടിസ്‌റ്റ്സ് ഫ്രറ്റേണിറ്റി എന്നത് സ്‌റ്റേജ് കലാകാരന്മാരുടെ കൂട്ടായ്‌മയാണ്. കോവിഡ് 19 പ്രതിസന്ധി ഘട്ട ത്തിൽ ശ്രീ സ്‌റ്റീഫൻ ദേവസ്സിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട സംഘടനയാണിത്. കലാകാരന്മാരുടെ ക്ഷേമ പ്രവർത്ത നങ്ങൾക്കായുള്ള മികച്ച കൂട്ടായ പ്രവർത്തനത്തിനായി എല്ലാ സ്‌റ്റേജ് കലാകാരന്മാരെയും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നതാണ് ഈ സംഘടനയുടെ ഏക ലക്ഷ്യം. സംഗീതം, നൃത്തം, നാടകം. ഉപകരണ നിർമ്മാതാക്കൾ, ശബ്ദ, ലൈറ്റ് ടെക്‌നീഷ്യൻമാർ തുടങ്ങിയ എല്ലാ കലാരൂപങ്ങളിൽ നിന്നുമുള്ള കലാകാരന്മാർ ഇതിൽ അംഗ ങ്ങളാണ്... നിലവിൽ ഏഴായിരത്തിലധികം അംഗങ്ങൾ വെബ് സൈറ്റ് വഴി സംഘടനയിൽ അംഗങ്ങളായിട്ടുണ്ട്.
കലാകാരന്മാർക്കായി ഏറ്റവുമധികം ജീവകാരുണ്യ സഹായം നൽകിയ ഇന്ത്യയിലെ ഏറ്റവും വലിയ കലാകാര സം ഘടന എന്ന നിലക്ക് കാഫ് 2025 ൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ കാഫ് 2 കോടിയിലധികം രൂപയുടെ സഹായങ്ങളാണ് അംഗങ്ങൾക്കായി നൽകിയത്.



