കട്ടപ്പനയിലെ വ്യാപാരിയുടെ ആത്മഹത്യ; കേസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കും

Jun 18, 2026 - 13:12
 0
കട്ടപ്പനയിലെ വ്യാപാരിയുടെ ആത്മഹത്യ; കേസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കും
This is the title of the web page

പണം തിരികെ കിട്ടാത്തതിനെ തുടര്‍ന്ന് കട്ടപ്പന റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റിക്ക് മുന്‍പില്‍ നിക്ഷേപകന്‍ ജീവനൊടുക്കിയ സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉറപ്പ് നല്‍കിയതായി കുടുംബം പറഞ്ഞു. കട്ടപ്പന മുളങ്ങാശേരില്‍ സാബു തോമസിന്റ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പട്ട് കുടുംബം നല്‍കിയ നിവേദനം പരിഗണിച്ചാണ് നടപടി. മുഖ്യമന്ത്രിക്കും ഇവര്‍ നിവേദനം നല്‍കിയിരുന്നു.

2024 ഡിസംബര്‍ 20നാണ് സൊസൈറ്റിക്ക് മുന്‍പില്‍ നിക്ഷേപകന്‍ സാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഎം കട്ടപ്പന മുന്‍ ഏരിയ സെക്രട്ടറി അടക്കമുള്ളവരുടെ ഭീഷണി മൂലമാണ് സാബു ജീവനൊടുക്കിയതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. സാബുവിനെ ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശവും കുടുംബം പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ ഒഴിവാക്കി ബാങ്ക് ജീവനക്കാരെ മാത്രം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow