ഇടുക്കിയിൽ ടൂറിസ്റ്റ്കൾക്കും റൈഡർമാർക്കും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ ബുള്ളറ്റ് റൈഡ് സംഘടിപ്പിക്കുന്നു. കട്ടപ്പന മൗണ്ടൻ റോയൽ ബുള്ളറ്റ് ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് റൈഡ് സംഘടിപ്പിക്കുന്നത്.

Jun 17, 2026 - 20:57
Jun 18, 2026 - 07:46
 0
ഇടുക്കിയിൽ  ടൂറിസ്റ്റ്കൾക്കും റൈഡർമാർക്കും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ ബുള്ളറ്റ് റൈഡ് സംഘടിപ്പിക്കുന്നു. കട്ടപ്പന മൗണ്ടൻ റോയൽ ബുള്ളറ്റ് ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് റൈഡ് സംഘടിപ്പിക്കുന്നത്.
This is the title of the web page

ഇടുക്കിയിൽ ടൂറിസുകൾക്കും റൈഡർമാർക്കും സുരക്ഷ ഉറപ്പാ ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ ബുള്ളറ്റ് റൈഡ് സംഘടിപ്പിക്കുന്നു. കട്ടപ്പന മൗണ്ടൻ റോയൽ ബുള്ളറ്റ് ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് റൈഡ് സംഘടിപ്പിക്കുന്നത്. 21 -ാം തീയതി ഞായറാഴ്ചയാണ് വാഗമൺ ,പരുന്തുംപറ , തേക്കടി എന്നിവിടങ്ങളിൽ റൈഡ് നടത്തുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു

 കഴിഞ്ഞ കുറെ നാളുകളായി ഇടുക്കിയിൽ എത്തുന്ന സഞ്ചാരികൾക്ക് നേരെയും ബുള്ളറ്റ് റൈഡർമാർക്ക് നേരെയും അക്രമം ഉണ്ടാവുന്നത് നിത്യ സംഭവമാണ്. ടൂറിസ്റ്റുകളുടെയും റൈഡർമാരുടെയും പ്രിയപ്പെട്ട ഇടമാണ് ഇടുക്കി. എന്നാൽ, ഇടുക്കിയിൽ ഇത്തരം അക്രമണങ്ങൾ കാരണം ജില്ലയിലേക്ക വരാൻ മടിക്കുകയാണ്. ഇത് തടയുന്നതിനുതകുന്ന ടൂറിസം പോലീസ്സ്റ്റേഷനോ, ഔട്ട് പോസ്റ്റുകളോ പല സ്ഥലങ്ങളിലും ഇല്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 സഞ്ചാരികൾക്കെതിരെയുള്ള ആക്രമണങ്ങളിൽ ഏറ്റവും ഒടുവിലത്തേത് വണ്ടിപെരിയാർ മേഖലയിൽ റൈഡർമാർക്ക് നേരെ നടന്ന ആക്രമണമാണ്. മൂന്നാർ ഉൾപ്പെടെയുള്ള വിനോദസഞ്ചാരമേഖലകളിൽ ഇത്തരം അക്രമണങ്ങൾ ദൈനംദിനം അരങ്ങേറുന്നു. ഇതുമൂലം നിരവിധി റൈഡർമാരും സഞ്ചാരി കളും ഇടുക്കിയെ കൈവിടുന്ന സാഹചര്യമാണ് ഉള്ളത്. വിഷയത്തിൽ സർക്കാരിൻ്റ അടിയന്തിര ഇടപെടലാണ് ക്ലബ്ബ് ആവശ്യ പ്പെടുന്നത്. ഈ നില തുടർന്നാൽ ജില്ലയിലെ ടൂറിസം മേഖല വൻ പ്രതിസന്ധിയിലേക്ക് നീങ്ങും. വിഷയത്തിൽ പ്രതിഷേധ സൂചകമായി വിവിധ ജില്ലകളിൽ നിന്ന് എത്തുന്നു റൈഡർമാരെ ഉൾപ്പെടുത്തി 21-ാം തീയതി ഞായറാഴ്‌ച 10 മണിക്ക് മോട്ടോർ സൈക്കിൾ ദിനത്തിൽ ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ റൈഡുകൾ സംഘടിപ്പിക്കും.

തേക്കടി, പരുത്തുപാറ, വാഗമൺ എന്നീ ടൂറിസം കേന്ദ്രങ്ങളിലേക്കാണ് റൈഡ് സംഘടിപ്പിക്കുന്നത്. കൂടാതെ പ്രസ്തുത വിഷയത്തിൽ അടിയന്തിര ശ്രദ്ധ ആവശ്യപ്പെട്ടുകൊണ്ട് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി,ടൂറിസം മന്ത്രി, ജില്ലാ കളക്‌ടർ എന്നി വർക്ക് പരാതികളും നൽകും.

കട്ടപ്പനയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ മൗണ്ടൻ റോയൽ ബുള്ളറ്റ് ക്ലബ്ബ് ജോയൽ ജോസ് (പ്രസിഡണ്ട്  ബിനോയി കുര്യക്കോസ്, സജിദാസ് മോഹൻ. ജിനു രവി തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow