മൂന്നാര്‍ നയമക്കാട് എസ്റ്റേറ്റ് ഡിവിഷനില്‍ മോഷണം; 9.5 പവനും 1.66 ലക്ഷം രൂപയും കവര്‍ന്നു

Jun 17, 2026 - 16:55
 0
മൂന്നാര്‍ നയമക്കാട് എസ്റ്റേറ്റ് ഡിവിഷനില്‍ മോഷണം; 9.5 പവനും 1.66 ലക്ഷം രൂപയും കവര്‍ന്നു
This is the title of the web page

മൂന്നാര്‍ നയമക്കാട് എസ്റ്റേറ്റ് ഡിവിഷനില്‍ വീട് കുത്തിത്തുറന്ന് മോഷണം. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 9.5 പവനും 1.66 ലക്ഷം രൂപയും മോഷ്ടാവ് കവര്‍ന്നു. നയമക്കാട് എസ്റ്റേറ്റില്‍ ഈസ്റ്റ് ഡിവിഷനില്‍ എട്ടുമുറി ലയത്തില്‍ താമസിക്കുന്ന മാരിസ്വാമിയുടെ വീട്ടിലാണ് മോഷണം നടന്നത്. രാജമല അഞ്ചാംമൈലില്‍ വഴിയോരക്കച്ചവടം നടത്തുന്ന ആളാണ് മാരിസ്വാമി. ഭാര്യ കാളിയമ്മാള്‍ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇരുവരും കഴിഞ്ഞ ദിവസം രാവിലെ വീടുപൂട്ടി ജോലിക്കു പോയ സമയത്തായിരുന്നു മോഷണം. ഉച്ചയ്ക്കു ശേഷം ഭക്ഷണം കഴിക്കാനായി കാളിയമ്മാള്‍ വീട്ടിലെത്തിയപ്പോഴാണ് വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവും അപഹരിച്ചതായി കണ്ടെത്തി. സംഭവത്തില്‍ മൂന്നാര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow