ഓപ്പറേഷന്‍ തൂഫാന്‍ പരിശോധന; കട്ടപ്പനയില്‍ കണ്ടെത്തിയത് പഴകിയ ഭക്ഷണ സാധനങ്ങള്‍.

Jun 14, 2026 - 17:57
 0
ഓപ്പറേഷന്‍ തൂഫാന്‍ പരിശോധന; കട്ടപ്പനയില്‍ കണ്ടെത്തിയത് പഴകിയ ഭക്ഷണ സാധനങ്ങള്‍.
This is the title of the web page

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കട്ടപ്പന പോലീസിന്റെ നേതൃത്വത്തില്‍ പുതിയ ബസ്റ്റാന്‍ഡ്, മാര്‍ക്കറ്റ് ഭാഗം എന്നിവിടങ്ങളില്‍ വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിനിടയിലാണ് വൃത്തിഹീനമായ രീതിയില്‍ ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കി വില്‍പ്പന നടത്തുന്ന അന്യസംസ്ഥാന സ്വദേശികളുടെ സ്ഥാപനം ശ്രദ്ധയില്‍പെട്ടത്. ഉടന്‍തന്നെ ഇവര്‍ നഗരസഭ ആരോഗ്യ വിഭാഗം അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗം സ്ഥാപനത്തില്‍ പരിശോധന നടത്തി. തികച്ചും വൃത്തിഹീനമായ അന്തരീക്ഷത്തിലും സാഹചര്യത്തിലും ആണ് ഇവിടെ സാധനങ്ങള്‍ ഉണ്ടാക്കുന്നതെന്ന് കണ്ടെത്തി. ഇതോടെ സ്ഥാപനത്തിലുള്ള സാധനങ്ങള്‍ നഗരസഭ ആരോഗ്യവിഭാഗം പിടിച്ചെടുത്തതിനൊപ്പം സ്ഥാപനവും അടപ്പിച്ചു. 

ഞായറാഴ്ച അവധി ദിവസമായതിനാല്‍ നിരവധി അന്യസംസ്ഥാന തൊഴിലാളികളാണ് കട്ടപ്പന നഗരത്തില്‍ എത്തുന്നത്. ഇവരെ മുന്നില്‍കണ്ടാണ് ഇവിടെ ഇത്തരത്തില്‍ സാധനങ്ങള്‍ ഉണ്ടാക്കിയിരുന്നത്. പലതവണ ഉപയോഗിച്ച പാചക എണ്ണയും, പലഹാരങ്ങളില്‍ ഉപയോഗിക്കുന്ന വിവിധതരം കളറുകളും അടക്കം ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. നഗരസഭയുടെ ലൈസന്‍സ് ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. ഇതോടെ സ്ഥാപനം അടപ്പിച്ചു. മറ്റ് നടപടിക്രമങ്ങള്‍ക്ക് ശേഷം സ്ഥാപന ഉടമയ്ക്ക് എതിരെ പിഴ ചുമത്തുന്നതടക്കമുള്ള നടപടികളിലേക്ക് ആരോഗ്യ വിഭാഗം കടക്കും. തുടര്‍ന്നുള്ള ദിവസങ്ങളിലും കട്ടപ്പന നഗരം കേന്ദ്രീകരിച്ച് ഇത്തരത്തില്‍ പരിശോധന വ്യാപിപ്പിക്കാനാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ തീരുമാനം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow