മൂന്നാറിൽ പൊലീസുകാരനെ കുത്തി പരുക്കേൽപിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ അറസ്റ്റിൽ

Sep 1, 2023 - 08:41
 0
മൂന്നാറിൽ പൊലീസുകാരനെ കുത്തി പരുക്കേൽപിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ അറസ്റ്റിൽ
This is the title of the web page

മൂന്നാറിൽ പൊലീസുകാരനെ കുത്തി പരുക്കേൽപിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം ഫയർ സ്റ്റേഷനു സമീപം താഴ്ചകുന്നേൽ എസ്.കൊച്ചുമോൻ (കുട്ടായി-38), കൃഷ്ണപുരം കുന്നത്ത് വീട്ടിൽ പി.സജീർ (33) എന്നിവരെയാണു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തു നിന്നു ശാന്തൻപാറ എസ്എച്ച്ഒ എ.സി.മനോജ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ്ചെയ്തത്.നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പ്രതികളായ 4 പേരെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ പീരുമേട് സബ് ജയിലിലാണ്. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ സൂര്യനെല്ലിക്കു സമീപമുള്ള പാപ്പാത്തിച്ചോലയിൽ വച്ചാണു കായംകുളം സ്റ്റേഷനിലെ സിപിഒ ജി.ദീപകിനെ (37) ആറംഗസംഘം കുത്തിപ്പരുക്കേൽപിച്ചത്.കായംകുളം കൃഷ്ണപുരത്തെ ഹോട്ടലുടമയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളായ ഇവർ മൂന്നാറിലേക്കു കടന്നതിനെത്തുടർന്നാണു പൊലീസ് സംഘം സൂര്യനെല്ലിയിലെത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow