ഇടുക്കി മെഡിക്കല്‍ കോളേജ് വികസനം; പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാന്‍ കര്‍ശന നിര്‍ദേശം.

Jun 14, 2026 - 17:42
 0
ഇടുക്കി മെഡിക്കല്‍ കോളേജ് വികസനം; പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാന്‍ കര്‍ശന നിര്‍ദേശം.
This is the title of the web page

ഇടുക്കി മെഡിക്കല്‍ കോളേജിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാന്‍ കര്‍ശന നിര്‍ദേശം. ഡീന്‍ കുര്യാക്കോസ് എം.പിയുടെയും, എം.എല്‍.എമാരായ റോയി കെ പൗലോസ്, സേനാപതി വേണു, സിറിയക് തോമസ് എന്നിവരുടെയും നേതൃത്വത്തില്‍ ചേര്‍ന്ന മെഡിക്കല്‍ കോളേജ് അധികൃതരുടെ യോഗത്തിലാണ് ആശുപത്രിയുടെ വികസനം ത്വരിതപ്പെടുത്താനുള്ള നിര്‍ദേശം. മെഡിക്കല്‍ കോളേജില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ജീവനക്കാരുടെ അഭാവം, എന്‍.ഒ.സി ലഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയവ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. 

16.2 കോടി ചെലവില്‍ നടപ്പാക്കുന്ന റോഡിന്റെയും സംരക്ഷണ ഭിത്തിയുടെയും നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. കരാറുകാരനുമായി ബന്ധപ്പെട്ട് കേസ് കോടതിയിലുള്ളതിനാലാണിതെന്ന് നിര്‍മ്മാണ ഏജന്‍സിയായ കിറ്റ്‌കോ അറിയിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കത്ത് നല്‍കിയ ശേഷം റീ ടെന്‍ഡര്‍ വിളിക്കാന്‍ യോഗം നിര്‍ദേശിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കിറ്റ്‌കോയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കി. 9.66 കോടി ചെലവില്‍ നിര്‍മിക്കുന്ന 11 കെ.വി സബ് സ്റ്റേഷന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള കരാര്‍ ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ട തടസം നീക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ അനുമതി തേടും. 10.8 കോടി ചെലവില്‍ നിര്‍മ്മിക്കുന്ന ഖരമാലിന്യ സംസ്‌കരണ പ്ലാന്റിന് ഭരണാനുമതി ലഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റല്‍ നിര്‍മ്മാണം പൂര്‍ത്തിയായി. ഹോസ്റ്റല്‍ ജൂലൈ 15 മുതല്‍ പ്രവര്‍ത്തന സജ്ജമാകും. അനധ്യാപക ജീവനക്കാര്‍ക്കുള്ള ഹോസ്റ്റല്‍ ഓഗസ്റ്റ് അവസാനത്തോടെയും ഇന്റേണ്‍സായ ആണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍ ഡിസംബര്‍ 31നും നിര്‍മ്മാണം പൂര്‍ത്തിയാകും. വാട്ടര്‍ ടാങ്കിന്റെ നിര്‍മ്മാണം ഓഗസ്റ്റ് 20നകം പൂര്‍ത്തിയാകുമെന്നും അധികൃതര്‍ അറിയിച്ചു. ജീവനക്കാരുടെ കുറവ് സംബന്ധിച്ച് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി ജ്യോതി മോള്‍, മെഡിക്കല്‍ കോളേജ് അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow