കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിന്റെ പരിസരത്ത് കൂടി ഒഴുകുന്ന കട്ടപ്പന ആറ്റിലേക്ക് മാലിനും തള്ളുന്ന വിഷയത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യവുമായി ബിജെപി കട്ടപ്പന മണ്ഡലം കമ്മിറ്റി രംഗത്ത്

Jun 13, 2026 - 17:47
 0
കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിന്റെ പരിസരത്ത് കൂടി ഒഴുകുന്ന കട്ടപ്പന ആറ്റിലേക്ക് മാലിനും തള്ളുന്ന വിഷയത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യവുമായി ബിജെപി കട്ടപ്പന മണ്ഡലം കമ്മിറ്റി രംഗത്ത്
This is the title of the web page

കട്ടപ്പന പുതിയ ബസ്റ്റാൻഡ് പരിസരത്ത് കൂടി ഒഴുകുന്ന കട്ടപ്പന ആറ്റിലേക്കാണ് മാലിന്യ നിക്ഷേപം വ്യാപകമായിരിക്കുന്നത്. ആറ് കടന്നുപോകുന്നതിന്റെ പരിസരത്തുള്ള വ്യാപാര സ്ഥാപനങ്ങൾ നിന്നും അടക്കം മാലിന്യം പൈപ്പിലൂടെയും മറ്റുമായി ഈ ആറ്റിലേക്ക് തള്ളുന്നുണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്. നിലവിൽ ആറ്റിലെ വെള്ളം മലീമസമായി വലിയ ദുർഗന്ധമാണ് വമിക്കുന്നത്. ഇത് ഇതുവഴി കടന്നുപോകുന്നവർക്കും ആറിൻറെ സമീപത്ത് താമസിക്കുന്നവർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നഗരസഭയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ അടക്കം ആറുമായി ബന്ധപ്പെട്ട് നടത്തിയെങ്കിലും ആറ്റിലേക്ക് മാലിന്യം തള്ളുന്ന ആളുകൾക്കെതിരെ നടപടി സ്വീകരിക്കുവാൻ കട്ടപ്പന നഗരസഭയ്ക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല എന്നും ബിജെപി ആരോപിക്കുന്നു.  ഈ ആറ്റിലെ വെള്ളം ഇടുക്കി ജലാശയത്തിലേക്ക് ആണ് ഒഴുകിയെത്തുന്നത്. ഈ ആറിന്റെ ആശ്രയിച്ച വിവിധ കുടിവെള്ള പദ്ധതികൾ അടക്കമുണ്ട്. ഇവയെല്ലാം മലീമസമാകുന്ന സാഹചര്യമാണ്. കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ ആറ്റിലേക്ക് തള്ളുന്ന ആളുകളെ കണ്ടെത്തി നടപടി സ്വീകരിക്കണം എന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇതിൻറെ ഭാഗമായി കട്ടപ്പന നഗരസഭാ സെക്രട്ടറി ആരോഗ്യ വിഭാഗം നഗരസഭ ചെയർപേഴ്സൺ എന്നിവർക്ക് ബിജെപി കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി. ബിജെപി കട്ടപ്പന മണ്ഡലം പ്രസിഡണ്ട് അഡ്വക്കേറ്റ് സുജിത്ത് ശശി,OBC morcha ജില്ലാ പ്രസിഡന്റ് p n പ്രസാദ്, BJP Kattappana Mandalam സെക്രട്ടറി ബോണി വര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow