ഓപ്പറേഷന്‍ തൂഫാന്‍; കരിങ്കുന്നം കുഴിമറ്റത്ത് നിന്ന് നിരോധിത ലഹരി വസ്തുവുമായി യുവാവ് പിടിയില്‍

Jun 12, 2026 - 18:38
 0
ഓപ്പറേഷന്‍ തൂഫാന്‍; കരിങ്കുന്നം കുഴിമറ്റത്ത് നിന്ന് നിരോധിത ലഹരി വസ്തുവുമായി യുവാവ് പിടിയില്‍
This is the title of the web page

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെ കരിങ്കുന്നം കുഴിമറ്റത്ത് വാടക വീട്ടില്‍ നിന്നും നിരോധിത ലഹരി വസ്തുവുമായി യുവാവ് പോലീസിന്റെ പിടിയിലായി. മുതലിയാര്‍മഠം കുഴിമറ്റത്ത് ശ്രീകുമാറാണ് (45) കരിങ്കുന്നം പോലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 5.610 ഗ്രാം എം.ഡി.എം.എയും പിടികൂടി. വാടക വീട് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ വില്‍പ്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കരിങ്കുന്നം പോലീസ് എസ്.എച്ച്.ഒ മഹേഷ് പിള്ളയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എസ്.ഐമാരായ രാജേഷ് പി.ജി, അരുണ്‍ സി ഗോവിന്ദ്, എ.എസ്.ഐമാരായ അനില്‍ കെ.പി, മജീഷ്, എസ്.സി.പി.ഓ ശ്യാം, സി.പി.ഓമാരായ സുനീഷ്, അഞ്ജന എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow