ഹിന്ദി അധ്യാപക ട്രെയിനിംഗ് കോഴ്സ്

Jun 10, 2026 - 16:54
 0
ഹിന്ദി അധ്യാപക ട്രെയിനിംഗ് കോഴ്സ്
This is the title of the web page

കേരള സര്‍ക്കാരിന്റെ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ട് വര്‍ഷത്തെ റഗുലര്‍ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സ് 2026-2028 ബാച്ചിലെ മെറിറ്റ്/മാനേജ്മെന്റ് സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുളള പ്ലസ് ടൂ യോഗ്യതയും, പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്സുകള്‍, ഡിഗ്രി, എം എ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. 17 നും 35 നും ഇടയ്ക്ക് പ്രായ പരിധി ബാധകമാണ്.

പട്ടികജാതി പിന്നാക്ക വിഭാഗത്തിന് പ്രായപരിധിയില്‍ നിയമാനുസൃതമായ ഇളവ് ലഭിക്കും. ജൂണ്‍ 15 ന് 5 മണിക്ക് മുന്‍പായി അപേക്ഷ https://kbpe.kerala.gov.in/deled2026 ല്‍ ഓണ്‍ലൈന്‍ മുഖേനയും മാനേജ്മെന്റ്് അപേക്ഷ ഭാരത് ഹിന്ദി പ്രചാര കേന്ദ്രം അടൂര്‍ പത്തനംതിട്ട ജില്ല എന്ന വിലാസത്തിലും അപേക്ഷിക്കുക.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:8547126028, 04734-296496

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow