ദൃശ്യം 3 സിനിമയ്‌ക്കെതിരെ പരാതി; പരാതി നല്‍കിയത് കുഞ്ചിത്തണ്ണി സ്വദേശി

Jun 10, 2026 - 16:23
 0
ദൃശ്യം 3 സിനിമയ്‌ക്കെതിരെ പരാതി;  പരാതി നല്‍കിയത്  കുഞ്ചിത്തണ്ണി സ്വദേശി
This is the title of the web page

സൂപ്പര്‍ഹിറ്റ് മോഹന്‍ലാല്‍ ചിത്രം ദൃശ്യം 3യ്‌ക്കെതിരെയാണ് ഇടുക്കിയില്‍ നിന്നും പരാതി. കുഞ്ചിത്തണ്ണി സ്വദേശി രാജീവാണ് പരാതിക്കാരന്‍. തന്റെ വാഹന നമ്പര്‍ സിനിമയില്‍ വ്യാജമായി ഉപയോഗിച്ചുവെന്നും ആ ഭാഗം സിനിമയില്‍ നിന്ന് നീക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനും സംവിധായകന്‍ ജിത്തു ജോസഫിനുമെതിരെ നിയമ നടപടി സ്വീകരിക്കും. സിനിമയില്‍ നായകന്‍ ഉപയോഗിച്ച വാഹനത്തിന്റെ നമ്പറായി തന്റെ വാഹന നമ്പറാണ് കാണിക്കുന്നതെന്നാണ് രാജീവ് പറയുന്നത്. 

വാഹനത്തിന്റെ ആര്‍ സി ബുക്കിന്റെ കോപ്പി സഹിതം മൂന്നാര്‍ ഡിവൈഎസ്പിയ്ക്കാണ് പരാതി നല്‍കിയിരിയ്ക്കുന്നത്. രാജീവന്റെ വാഹനം സ്‌കോര്‍പിയോ ആണെങ്കിലും ചിത്രത്തിലെ കഥാപാത്രം ഉപയോഗിച്ചിരിക്കുന്നത് മറ്റൊരു വാഹനമാണ്. പോലീസില്‍ നല്‍കിയ പരാതി കൂടാതെ കോടതി വഴിയും നടപടിയുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുകയാണ് രാജീവ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow