ഇടുക്കിയിൽ കാട്ടാന ആക്രമണം: മകളെ സ്കൂളിൽ വിടാൻ ഇറങ്ങിയ അമ്മയ്ക്ക് ദാരുണാന്ത്യം; മകൾക്ക് ഗുരുതര പരിക്ക്

Jun 8, 2026 - 10:10
 0
ഇടുക്കിയിൽ കാട്ടാന ആക്രമണം: മകളെ സ്കൂളിൽ വിടാൻ ഇറങ്ങിയ അമ്മയ്ക്ക് ദാരുണാന്ത്യം; മകൾക്ക് ഗുരുതര പരിക്ക്
This is the title of the web page

ചിന്നക്കനാൽ സൂര്യനെല്ലിക്ക് സമീപം കാട്ടാന ആക്രമണത്തിൽ ഒരു സ്ത്രീ ദാരുണമായി കൊല്ലപ്പെട്ടു. സൂര്യനെല്ലി സ്വദേശി വെള്ളച്ചാമിയുടെ മകൾ മാരി (35) ആണ് മരിച്ചത്. മാരിയോടൊപ്പം ഉണ്ടായിരുന്ന മകൾക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.ഇന്ന് രാവിലെ മകളെ സ്കൂളിലേക്ക് കൊണ്ടുപോയി വിടാൻ റോഡിലേക്ക് കയറി വരുന്നതിനിടയിലാണ് സംഭവം.

പ്രദേശത്ത് പെയ്ത ശക്‌തമായ മഴയും കനത്ത മൂടൽ മഞ്ഞും കാരണം റോഡ് സൈഡിൽ നിലയുറപ്പിച്ചിരുന്ന രണ്ട് കാട്ടാനകളെ ഇവർക്ക് കാണുവാൻ സാധിച്ചില്ല. ആനകളുടെ മുൻപിൽ അപ്രതീക്ഷിതമായി അകപ്പെടുകയായിരുന്നു.പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടിയുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.മാരിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വനം വകുപ്പും പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow