ഇടുക്കിയില്‍ യുവതിയെ കടന്ന് പിടിച്ച യുവാവ് അറസ്റ്റില്‍.
ഇടുക്കിയില്‍ യുവതിയെ കടന്ന് പിടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തൊടുപുഴ വെങ്ങല്ലൂരില്‍ വാടകയ്ക്ക് താമസിച്ചു വരുന്ന അഭിജിത് വിനോദ് ആണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. കാരിക്കോട് മങ്ങാട്ടുകവലയില്‍ സ്ഥിതി ചെയ്യുന്ന എ.റ്റി.എം കൗണ്ടറിന് അകത്തു വെച്ച് പ്രതി യുവതിയെ കടന്ന് പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്യുകയായിരുന്നു. തൊടുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗീസിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ഷിബു വര്‍ഗീസ്, അജിലാല്‍, സിവില്‍ പോലീസ് ഓഫീസര്‍ മുജീബ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



