ഓപ്പറേഷന്‍ തൂഫാന്‍; ഒന്നര കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ കുമളി പോലീസിന്റെ പിടിയില്‍.

Jun 6, 2026 - 13:20
 0
ഓപ്പറേഷന്‍ തൂഫാന്‍; ഒന്നര കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ കുമളി പോലീസിന്റെ പിടിയില്‍.
This is the title of the web page

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍ ഒന്നര കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ കുമളി പോലീസ് പിടികൂടി. കുമളി കൊല്ലംപട്ടട സ്വദേശി എബിന്‍, അര്‍ജുന്‍, സന്തോഷ് എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്. നിരന്തരമായി നടത്തിവന്ന അന്വേഷണത്തിന് ഒടുവിലാണ് പ്രതികളില്‍ ഒരാളായ എബിന്റെ വീട്ടില്‍ നിന്നും കഞ്ചാവ് പിടികൂടിയത്. കഴിഞ്ഞ കുറെ നാളുകളായി ഇവര്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നു എന്ന രഹസ്യ വിവരം പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൂവരും പോലീസ് നിരീക്ഷണത്തിലായിരുന്നു. പെരുമ്പാവൂരില്‍ നിന്നും കഞ്ചാവ് കുമളിയിലുളള എബിന്റെ വീട്ടില്‍ എത്തിച്ചായിരുന്നു ഇവര്‍ വില്‍പ്പന നടത്തിയിരുന്നത്. പ്രതികള്‍ മൂവരുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow