വീണ്ടും ആശങ്കകൾ ഉയർത്തി ഇതര സംസ്ഥാന തൊഴിലാളികൾ. ക്രിമിനൽ പശ്ചാത്തലമുള്ള ഇവർ സമൂഹത്തിന് ഭീഷണിയായി മാറുന്നു

തിരുവോണനാളിൽ തടിയമ്പാട് മേഖലയിലെ നിരവധി വീടുകളിലാണ് ജാർഖണ്ഡ് സ്വദേശിയായ വ്യക്തി അതിക്രമിച്ചു കടന്നത്

Aug 30, 2023 - 12:14
 0
വീണ്ടും ആശങ്കകൾ ഉയർത്തി ഇതര സംസ്ഥാന തൊഴിലാളികൾ. ക്രിമിനൽ പശ്ചാത്തലമുള്ള ഇവർ സമൂഹത്തിന് ഭീഷണിയായി മാറുന്നു
This is the title of the web page

വീണ്ടും ആശങ്കകൾ ഉയർത്തി ഇതര സംസ്ഥാന തൊഴിലാളികൾ. ക്രിമിനൽ പശ്ചാത്തലമുള്ള ഇവർ സമൂഹത്തിന് ഭീഷണിയായി മാറുന്നു. തിരുവോണനാളിൽ തടിയമ്പാട് മേഖലയിലെ നിരവധി വീടുകളിലാണ് ജാർഖണ്ഡ് സ്വദേശിയായ വ്യക്തി അതിക്രമിച്ചു കടന്നത്. നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു.  പത്തോളം വീടുകളിൽ ഇയാൾ കയറിയിരുന്നു. ജനാലകളിൽ എത്തി ഇയാൾ ഒളിഞ്ഞു നോക്കുകയും സ്ത്രീകളെ ശല്യം ചെയ്യുകയും ചെയ്തു എന്നാണ് നാട്ടുകാർ പറയുന്നത്.
ജാർഖണ്ഡ് സ്വദേശിയായ രാജൻ മുറുമുവാണ് നാട്ടുകാരുടെ പിടിയിലായത് .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തുകയും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.  കഴിഞ്ഞദിവസം ഇയാൾ ചെറുതോണി ടൗണിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ഇതിനെ തുടർന്ന് പോലീസ് ഇയാളെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.  എന്നാൽ ഇയാൾ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. വീണ്ടും ഇയാൾ തടിയമ്പാട്   എത്തി വീടുകളിൽ കയറി.  എസ് ഐ സാബു തോമസിന്റെ നേതൃത്വത്തിൽ പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്ത്  ബന്ധുക്കളെ വിളിച്ചുവരുത്തി കൈമാറി.  കഴിഞ്ഞ ദിവസങ്ങളിൽ തടിയമ്പാട് കരിമ്പൻ മേഖലകളിൽ ഇതര സംസ്ഥാന തൊഴിലാളികൾ ഇത്തരത്തിൽ പല വീടുകളിലും അതിക്രമിച്ചു  കയറിയതായിട്ടാണ് വിവരം ലഭിക്കുന്നത്. സംസ്ഥാനത്ത് നടക്കുന്ന നിരവധി ആക്രമണങ്ങളിലും ക്രിമിനൽ കേസുകളിലും ഇതര സംസ്ഥാന തൊഴിലാളികൾ പ്രതികളാക്കുന്ന സാഹചര്യത്തിൽ ഇവരെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് സ്റ്റേഷനുകളിൽ എത്തിക്കണമെന്ന് ഇടുക്കി പോലീസ് ഉൾപ്പെടെ കഴിഞ്ഞദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ അഭ്യർത്ഥിച്ചിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow