ചെറുതോണി ടൈഗർ ബോയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
സോഷ്യൽ മീഡിയ സ്വാധീനം ഉറപ്പിക്കുന്നതിനു മുൻപ് നാട്ടിൻപുറങ്ങളിൽ ഓണക്കാലം മിഠായി പെറുക്കൽ, വാഴയിൽ കയറ്റം കസേരകളി, കലം തല്ലി പൊട്ടിക്കൽ , സുന്ദരിക്ക് പൊട്ടുതൊടൽ, റൊട്ടി കടി തുടങ്ങി നിരവധി മത്സരങ്ങളിലൂടെ ആയിരുന്നു ആഘോഷിച്ചിരുന്നത്. എന്നാൽ ഇപ്പോൾ മത്സരങ്ങളുടെയും മറ്റും രീതികൾ മാറി. നഷ്ടപ്പെട്ടുപോയ പഴയ കാലത്തെ തിരിച്ചുകൊണ്ടു വരാനുള്ള ശ്രമമാണ് ചെറുതോണി ടൈഗർ ബോയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തിയത്. കുപ്പിയിൽ വെള്ളം നിറയ്ക്കൽ ഉൾപ്പെടെയുള്ള മത്സരങ്ങളിൽ പ്രായ ഭേദമന്യേ നിരവധി പേർ പങ്കുചേർന്നു.
ക്ലബ്ബ് രക്ഷാധികാരി പ്രഭാ തങ്കച്ചൻ, കൺവീനർമാരായ പി കെ ജയൻ , പി എൻ സതീശൻ ,ചെയർമാൻ പിസി രാജേന്ദ്രൻ ,ക്ലബ്ബ് പ്രസിഡൻ്റ് എൽദോസ് എം പോൾ ,അമൽ ഷാജി, രാജേഷ് അഗസ്റ്റിൻ, സജി എം കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് കലാകായിക മത്സരങ്ങളും ഓണാഘോഷവും സംഘടിപ്പിച്ചത്. ചെറുതോണി പ്രസ് ക്ലബ്ബ് സെക്രട്ടറി ഔസേപ്പച്ചൻ ഇടക്കുളത്തിൽ മുഖ്യ അതിഥിയായി .മത്സരത്തിൽ വിജയികളായവർക്ക് ക്യാഷ് അവാർഡ് ഉൾപ്പെടെയുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ക്ലബ്ബ് രൂപീകരിച്ച് പതിമൂന്നാം വർഷമാണ് വിപുലമായ രീതിയിൽ ഓണം ആഘോഷിച്ചത്.