നരിയംപാറ പുതിയകാവ് ദേവീക്ഷേത്രത്തിൽ നാലമ്പല സമർപ്പണവും ഗണപതി പ്രതിഷ്ഠയും നാളെ നടക്കും

May 23, 2026 - 16:59
 0
നരിയംപാറ പുതിയകാവ് ദേവീക്ഷേത്രത്തിൽ നാലമ്പല സമർപ്പണവും ഗണപതി പ്രതിഷ്ഠയും നാളെ നടക്കും
This is the title of the web page

നരിയംപാറ പുതിയകാവ് ദേവീക്ഷേത്രത്തിൽ നാലമ്പല സമർപ്പണവും ഗണപതി പ്രതിഷ്ഠയും നാളെ നടക്കും. ലക്ഷാർച്ചന, ശുദ്ധിക്രിയകൾ, ഗണപതി പ്രതിഷ്ഠ എന്നിവ ഉൾപ്പെടുന്ന മൂന്ന് ദിവസത്തെ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമൻ നാരായണൻ ഭട്ടതിരിപ്പാടും മേൽശാന്തി വിഷ്ണു മാമ്പിള്ളിയുമാണ് മുഖ്യ കാർമ്മികത്വം വഹിക്കുന്നത്.പ്രതിഷ്ഠ ചടങ്ങുകൾക്കായുള്ള എല്ലാവിധ ഒരുക്കങ്ങളും ക്ഷേത്രത്തിൽ പൂർത്തിയായി.

1990ലെ അഷ്ടമംഗല്യ ദേവപ്രശ്ന വിധിപ്രകാരം വാസ്തുവിദ്യാകുലപതി കാരണംയൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് രൂപകൽപന ചെയ്ത പുരാതന മാതൃകയിലുള്ള നാലമ്പലം മരം, ശില, തടികൾ എന്നിവ ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. ക്ഷേത്രം ഭരണസമിതി, ഭക്തജനങ്ങൾ, കല്ലൂരാത്ത് കുടുംബ ട്രസ്റ്റ് എന്നിവരുടെ സഹകരണത്തോടെയാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നാളെ രാവിലെ പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് ശേഷമാണ് പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നത് രാവിലെ 11 മണിയോടെ പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കും വൈകുന്നേരത്തോടെയാണ് സമാപനമാകുന്നത്വൈകിട്ട് ഗൗതം സുമേഷ് നരിയംപാറയുടെ സോപാനസംഗീതവും  കൊച്ചിൻ കൈരളി കമ്മ്യൂണിക്കേഷന്റെ ഗാനമേളയും ചടങ്ങുകളുടെ ഭാഗമായി നടക്കും.

രക്ഷാധികാരി ജെ ജയകുമാർ പ്രസിഡന്റ് ലെജു പമ്പാവാസൻ, സെക്രട്ടറി അനിൽകുമാർ , ജോയിന്റ് സെക്രട്ടറി ആർ പ്രകാശ് സമർപ്പണപ്രതിഷ്ഠാ കമ്മറ്റി കൺവീനർ തങ്കച്ചൻ പുളിക്കത്തടത്തിൽ, പബ്ലിസിറ്റി കമ്മറ്റി അംഗം ഗൗതംകൃഷ്ണ ജെ. നാംമ്പോഴിൽ, ദേവസ്വം എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ സുരേഷ് കുഴിക്കാട്ട്, രാജേഷ് നാരായണൻ നെടുമങ്ങാട്ട്, പി.പി ചന്ദ്രൻ പുത്തൻപുരയിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും

What's Your Reaction?

like

dislike

love

funny

angry

sad

wow