കൊലക്കേസ് പ്രതിയെ ഡിസിസി അംഗമായി നാമ നിർദേശം ചെയ്ത് ഇടുക്കി ഡിസിസി . ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലിയെ ഡിസിസി അംഗമാക്കാനാണ് നീക്കം. ഡിസിസി പ്രസിഡൻ്റ് സി പി മാത്യൂവിൻ്റെ നാമനിർദേശ കത്ത് പുറത്ത് വന്നു. നിഖിൽ പൈലി ഉൾപ്പെടെ 5 പേരെയാണ് ഡിസിസി അംഗങ്ങളായി നാമനിർദേശം ചെയ്തിരിക്കുന്നത്.