കട്ടപ്പന ഫെസ്റ്റ്; "ഫുക്രു തൂക്കി"
കട്ടപ്പന ഫെസ്റ്റ് 2K26ന്റെ വേദി ഇന്നലെ ആഘോഷത്തിന്റെ കൊടുമുടിയിലെത്തി. സിനിമാതാരവും സോഷ്യൽ മീഡിയ സെൻസേഷനുമായ ഫുക്രു പങ്കെടുത്ത ഫോം പാർട്ടിയും ഡിജെ നൈറ്റും ആയിരങ്ങളായ ജനങ്ങളെ ആവേശത്തിലാഴ്ത്തി.
സംഗീതവും ലൈറ്റിംഗും ഫോമും ഒന്നിച്ചപ്പോൾ കട്ടപ്പന മുനിസിപ്പൽ ഗ്രൗണ്ട് ഉത്സവലഹരിയിൽ ആറാടി. യുവാക്കളും കുടുംബങ്ങളും ഒരുപോലെ ആവേശത്തോടെ പരിപാടി ആസ്വദിച്ചു. ഡിജെയുടെ തകർപ്പൻ മ്യൂസിക്കും ഫോമിന്റെ നുരയും ചേർന്നപ്പോൾ കാണികൾ മുഴുവൻ നൃത്തച്ചുവടുകളോടെ ആഘോഷത്തിൽ പങ്കുചേർന്നു.
*കട്ടപ്പന ഫെസ്റ്റ് ഫുക്രു തൂക്കി* എന്നായിരുന്നു പങ്കെടുത്തവരുടെ പ്രതികരണം.കട്ടപ്പന ഫെസ്റ്റിൽ പരിപാടി അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും, ജനപങ്കാളിത്തം തന്നെ അതിശയിപ്പിച്ചെന്നും ഫുക്രു പ്രതികരിച്ചു. കട്ടപ്പന ഫെസ്റ്റ് 2K26 ഇതിനോടകം തന്നെ ഹൈറേഞ്ച്ന്റെ ആഘോഷവേദികളിലൊന്നായി മാറിക്കഴിഞ്ഞു.
ഫെസ്റ്റിലെ ലൈവ് ബേർഡ് ഷോ, വിസ്മയിപ്പിക്കുന്ന മെർമെയ്ഡ് ഷോ, നിറപ്പകിട്ടാർന്ന ഫ്ലവർ ഷോ, വൈവിധ്യമാർന്ന കൺസ്യൂമർ സ്റ്റാളുകൾ, ലൈവ് ഫുഡ് കോർട്ട്, അമ്യൂസ്മെന്റ് റൈഡുകൾ എന്നിവ കുടുംബങ്ങൾക്കും കുട്ടികൾക്കും വലിയ ആകർഷണമായി തുടരുകയാണ്. ദിവസേന സംഘടിപ്പിക്കുന്ന കലാപരിപാടികളും സംഗീതവിരുന്നുകളും ഫെസ്റ്റിനെ കൂടുതൽ ജനശ്രദ്ധേയമാക്കുന്നുണ്ട്.മെയ് 28 വരെ തുടരുന്ന ഫെസ്റ്റിലേക്ക് കൂടുതൽ ജനപങ്കാളിത്തം ആണ് പ്രതീക്ഷിക്കുന്നത്.







