കട്ടപ്പന നഗരസഭ പഴയ ബസ് സ്റ്റാൻഡിൽ ടേക് എ ബ്രേക്ക് പദ്ധതി നടപ്പാക്കുന്നു. 22 ലക്ഷം രൂപായാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്.

May 17, 2026 - 11:02
 0
കട്ടപ്പന നഗരസഭ പഴയ ബസ് സ്റ്റാൻഡിൽ ടേക് എ ബ്രേക്ക് പദ്ധതി നടപ്പാക്കുന്നു.
22 ലക്ഷം രൂപായാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്.
This is the title of the web page

നിലവിൽ കട്ടപ്പന പടയ ബസ്റ്റാൻഡിൽ സ്ഥിതി ചെയ്യുന്ന പഴയ കംഫർട്ട് സ്റ്റേഷൻ പൊളിച്ചുമാറ്റി ഈ സ്ഥലത്താണ് പുതിയത് നിർമ്മിക്കുന്നത്. ഇതിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ശുചിത്വമിഷന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആധുനിക രീതിയിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയുള്ള കംഫർട്ട് സ്റ്റേഷനാണ് ഇവിടെ നിർമ്മിക്കുന്നത്. 3 നിലകളിലായാണ് കെട്ടിടം നിർമ്മിക്കുന്നത്. ഇതിൽ ഗ്രൗണ്ട് നിലയിലാണ് കംഫർട്ട് സ്‌റ്റേഷനും മുകളിലത്തെ നില വ്യാപാര സ്ഥാപനങ്ങൾക്കുള്ള സൗകര്യം അടക്കം ഉദ്ദേശിച്ചു കൊണ്ടാണ് നിർമ്മിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

22 ലക്ഷം രൂപയാണ് ഇതിന് ചെലവ് വരിക. നിർമാണം പൂർത്തിയായാൽ യാത്രക്കാർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിന് കൂടുതൽ സൗകര്യം ലഭിക്കും.കട്ടപ്പന മാർക്കറ്റ് ഭാഗത്തും പുതിയ ബസ്റ്റാൻഡിലും ആണ് കട്ടപ്പന നഗരസഭ കംഫർട്ട് സ്റ്റേഷൻ ഉള്ളത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പഴയ ബസ്റ്റാൻഡിലെ കെട്ടിടം കാലഹരണപ്പെട്ടതോടെയാണ് ഇവിടെ പുതിയത് നിർമ്മിക്കുവാൻ നടപടി സ്വീകരിച്ചതും.  സമ്പൂർണ്ണ വെളിയിടവിസർജന മുക്ത നഗരസഭയായി 2017ൽ പ്രഖ്യാപിച്ച കട്ടപ്പന നഗരസഭ ഒ ഡി എഫ് പദ്ധതി കർശനമാക്കി നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. വ്യാപകമായി മറുനാടൻ തൊഴിലാളികളും തദ്ദേശീയരും നിയമം ലംഘിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് നടപടിക്ക് ഒരുങ്ങുന്നത്. ഇതിനു മുന്നോടിയായി സൗകര്യപ്രദമായ രീതികളിൽ വിവിധ സ്ഥലങ്ങളിൽ കംഫർട്ട് സ്റ്റേഷനുകൾ നിർമ്മിക്കുകയും ഉള്ളവ നവീകരിക്കുകയും ആണ്.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow