2018ലെ പ്രളയത്തിൽ തകർന്ന പാലം അഞ്ചു വർഷങ്ങൾക്ക് ശേഷം പൊതുജനങ്ങൾക്ക് തുറന്നു നൽകി.

Aug 29, 2023 - 11:31
 0
2018ലെ പ്രളയത്തിൽ തകർന്ന പാലം അഞ്ചു വർഷങ്ങൾക്ക് ശേഷം പൊതുജനങ്ങൾക്ക് തുറന്നു നൽകി.
This is the title of the web page

2018ലെ പ്രളയത്തിൽ തകർന്ന പാലം അഞ്ചു വർഷങ്ങൾക്ക് ശേഷം പൊതുജനങ്ങൾക്ക് തുറന്നു നൽകി. കൊക്കരക്കുളം തോടിന് കുറുകെയുള്ള പുളവനള്ള് പാലമാണ് വാർഡ് മെമ്പർമാർ തനത് ഫണ്ടിൽ നിന്നും തുക വകയിരുത്തി നിർമ്മാണം പൂർത്തിയാക്കി തുറന്ന് നൽകിയത്.കൊക്കര കുളം പുളവനളള് റോഡിലെ വാഴത്തോപ്പ് പഞ്ചായത്ത് നിർമ്മിച്ച പാലത്തിന്റെ ഉദ്ഘാടനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ആൻസി തോമസ് നിർവഹിച്ചു. 8.84 ലക്ഷം മുതൽ മുടക്കിൽ ഇരുമ്പ് കേഡറിലാണ് പാലം നിർമ്മിച്ചത്. 2018 ലെ വെള്ള പൊക്കത്തിൽ പാലം തകർന്നതിനെ തുടർന്ന് പ്രദേശത്തെ നാൽപ്പതോളം കുടുംബങ്ങൾ ദുരിതത്തിലായി. ഏറെ കാലമായി പാലം പുനർ നിർമ്മിക്കാതെ വന്നപ്പോൾ ഒന്ന്, രണ്ട് വാർഡ് മെമ്പർമാരുടെ ധനകാര്യ കമ്മീഷൻ ഫണ്ട് ഉപയോ ഗിച്ചും പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ അനുവദിച്ച 2 ലക്ഷം രൂപയുടെ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചുമാണ് പാലത്തിന്റെ നിർമ്മാണം. ഒന്നര മീറ്റർ വീതിയിൽ ആണ് പാലത്തിന്റെ നിർമ്മാണം നടത്തിയത്. എന്നാൽ പാലത്തിൽ നടക്കുവാൻ ഉള്ള സൗകര്യം മാത്രമാണ് നിലവിൽ ഉള്ളത് ഇതിനോട് ചേർന്ന് വാഹനങ്ങൾ കടന്നുപോകത്തക്ക വിധത്തിൽ കോൺക്രീറ്റ് പാലം അടിയന്തരമായി നിർമ്മിക്കണമെന്ന് ആവശ്യമാണ് പഞ്ചായത്ത് അംഗങ്ങൾ ഉയർത്തിയത്. പാലം നിർമ്മിക്കണമെന്നുള്ള ആവശ്യം ഏറെക്കാലമായി പഞ്ചായത്ത് കമ്മിറ്റിയിൽ അവതരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും പഞ്ചായത്ത് പ്രസിഡണ്ട് ജോർജ് പോൾ ഒഴികെയുള്ള എൽഡിഎഫ് അംഗങ്ങൾ എല്ലാവരും ഒറ്റക്കെട്ടായി പാലത്തിൻറെ നിർമ്മാണത്തിൽ എതിർക്കുകയായിരുന്നു എന്ന് രണ്ടാം വാർഡ് മെമ്പർ വിൻസന്റ് വള്ളാടി ആരോപിച്ചു. എൽഡിഎഫ് അംഗങ്ങൾ വിട്ടുനിന്നു .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയംഗം ഏലിയാമ്മ ജോയി അധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് നാട മുറിച്ച് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ആൻസി തോമസ് പാലം ജനങ്ങൾക്കായി തുറന്നു നൽകി. പഞ്ചായത്ത് അംഗങ്ങളായ ടിൻറു സുഭാഷ്, സെലിൻ വിൻസൻറ്, കുട്ടായി കറുപ്പൻ , ആലീസ് ജോസ് പൊതുപ്രവർത്തകനായ കുര്യയൻ കളപ്പുരക്കൽ ഉൾപ്പെടെ നിരവധി നാട്ടുകാരും ഉദ്ഘാടന പരിപാടികളിൽ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow