ഇടുക്കി നാരകക്കാനം പൗരാവലിയുടെ നേതൃത്വത്തിൽ ഓണോത്സവം 2023 എന്ന പേരിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
കഴിഞ്ഞ 33 വർഷമായി നാരകക്കാനം പൗരാവലിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു .കോവിഡ് കാലത്ത് മാത്രമാണ് ആഘോഷ പരിപാടികൾക്ക് അല്പം മാറ്റ് കുറഞ്ഞത്. വിവിധയിനം മത്സരങ്ങൾ , വടംവലി സാംസ്കാരിക ഘോഷയാത്ര എന്നിവയാണ് പൗരാവിലൂടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.
പൗരാവലിയുടെ രക്ഷാധികാരി ഫാദർ തോമസ് നെച്ചിക്കാട്ട് . ഉപ രക്ഷാധികാരികളായ അനിൽ കുവപ്ലാക്കൽ, വർഗീസ് വെട്ടിയാങ്കൽ,സംഘാടകസമിതി ഭാരവാഹികളായബെന്നി ആലിക്കാട്ട്, റെജി പോരുന്നക്കോട്ട്, ബ്ലോക്ക് പഞ്ചായത്തംഗം ആലിസ് വർഗീസ്, ഡിറ്റാജ് ജോസഫ് ,പഞ്ചായത്ത് മെമ്പർമാരായ ജിജോ ജോർജ് , ബിൻസി റോബി, തങ്കച്ചൻ വേമ്പനിക്കൽ , ജോസഫ് പനക്കൽ , സിസ്റ്റർ ജോൺസി എസ് എച്ച് സിസ്റ്റർ മേരി ഭാഗ്യ തുടങ്ങിയവർ നേതൃത്വം നൽകി. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി പേർ ഘോഷയാത്രയിൽ പങ്കെടുത്തു.