അവധിക്കാലത്ത് വീടുപൂട്ടി പോകുന്നവർ ശ്രദ്ധിക്കുക. ഇടുക്കി ജില്ല പൊലീസ് മേധാവിയുടെ അറിയിപ്പ്

Aug 28, 2023 - 22:24
 0
അവധിക്കാലത്ത് വീടുപൂട്ടി പോകുന്നവർ ശ്രദ്ധിക്കുക.
ഇടുക്കി ജില്ല പൊലീസ് മേധാവിയുടെ അറിയിപ്പ്
This is the title of the web page

ഓണാവധിക്കാലത്ത് വീട് പൂട്ടി യാത്ര പോകുന്നവര്‍ക്ക് ആ വിവരം അറിയിക്കാന്‍ പൊലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പിലെ സൗകര്യം വിനിയോഗിക്കാമെന്ന് ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസ് അറിയിച്ചു.. വീട് സ്ഥിതി ചെയ്യുന്ന മേഖലയിൽ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും. പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ - ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്തശേഷം സർവീസസ് എന്ന വിഭാഗത്തിലെ 'Locked House Information' സൗകര്യം വിനിയോഗിക്കുകയാണ് വേണ്ടത്. ഏഴു ദിവസം മുമ്പ് വരെ വിവരം പോലീസിനെ അറിയിക്കാവുന്നതാണ്. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും.

 യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകേണ്ടതുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow