വണ്ടിപ്പെരിയാർ നെല്ലിമലക്ക് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.
വണ്ടിപ്പെരിയാർ നെല്ലിമലക്ക് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.കൊട്ടാരക്കരക്കര ദിണ്ഡുക്കൽ ദേശീയ പാതയിൽ വണ്ടിപ്പെരിയാർ നെല്ലി മലയ്ക്ക് സമീപമാണ് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. തേക്കടിയിൽ നിന്നും കുട്ടിക്കാനത്തേക്ക് പോവുകയായിരുന്ന എറണാകുളം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറും പത്തനം തിട്ടയിൽ നിന്നും വേളാങ്കണ്ണിയിലേക്ക് പോവുകയായിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങൾ സഞ്ചരിക്കുന്ന കാറും തമ്മിൽ കുട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. തേക്കടിയിൽ നിന്നും വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് വേളാങ്കണ്ണിയിലേക്ക് പോവുകയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ റോഡിൽ നിന്നും തെന്നിമാറി റോഡരുകിലെ കാടു കയറിയ സ്ഥലത്തേക്ക് പതിച്ചു. എറണാകുളം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിന്റെ ഒരു ഭാഗം ടയറടക്കം പൂർണ്ണമായും തകർന്നു . JCB ഉപയോഗിച്ചാണ് ഈ കാർ റോഡിലേക്ക് മാറ്റിയത്. അപകടത്തിൽ ഇരു കാറുകളിലുമുണ്ടായിരുന്ന 8 യാത്രികരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ചുരുങ്ങിയ നാളുകൾക്കുള്ളിൽ തുടർച്ചയായി നാലാമത്തെ അപകടമാണ് പ്രദേശത്ത് സംഭവിക്കുന്നത്.