തപസ്യകൾച്ചറൽ സൊസൈറ്റിയുടെ ഈ വർഷത്തെ പ്രതിഭാ പുരസ്‌കാരം പ്രൊഫഷണൽ _ അമച്ചർ നാടക അഭിനേത്രിയും , ചലച്ചിത്ര താരവുമായ ജയ കുറുപ്പിന് നൽകി
ഉപ്പുതറ :തപസ്യകൾച്ചറൽ സൊസൈറ്റിയുടെ ഈ വർഷത്തെ പ്രതിഭാ പുരസ്‌കാരം പ്രൊഫഷണൽ _ അമച്ചർ നാടക അഭിനേത്രിയും , ചലച്ചിത്ര താരവുമായ ജയ കുറുപ്പിന് നൽകി. 10001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.. ഉപ്പുതറ സെയിൻ്റ് മേരീസ് പാരീഷ് ഹാളിൽ നടന്ന തപസ്യയുടെ 32 -ാം വാർഷികാഘോഷ ചടങ്ങിൽ പീരുമേട് എം എൽ എ അഡ്വ. സിറിയക് തോമസ് പുരസ്‌കാരം ജയ കുറുപ്പിന് സമ്മാനിച്ചു.
സമ്മേളനം അഡ്വ. ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു. ഫാ. ഡോമിനിക് കാഞ്ഞിരത്തിനാൽ,പഞ്ചായത്ത് പ്രസിഡൻ്റ്മാരായ ഷീല രാജൻ , എൻ. തമ്പി , ജില്ലാ പഞ്ചായത്തംഗം ടോണി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം ഓമന സോദരൻ. സജിമോൾ ടൈറ്റസ്, ഇ. ജെ. ജോസഫ്. എം.. സി ബോബൻ, സിബി മുത്തുമാക്കുഴി, ബിജു പടലുങ്കൽ , ജയിസ് കെ. ജേക്കബ്, കലാമണ്ഡലം ബീന , എൻ.കെ രാജൻ, അഡ്വ.അരുൺ പൊടിപാറ , അരുൺ ശശി എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ സ്‌കൂൾ കലോത്സവ പ്രതിഭകളെ അനുമോദിച്ചു.തുടർന്ന് തപസ്യ നാട്യ കലാക്ഷേത്രയുടെ 50 കലാകാരികൾ പങ്കെടുത്ത നാട്യോത്സവവും അരങ്ങേറി.





