കട്ടപ്പന ഫെസ്റ്റിന് തിരി തെളിഞ്ഞു;കട്ടപ്പന നഗരസഭ അധ്യക്ഷൻ ജോയി വെട്ടിക്കുഴി നാടമുറിച്ച് ഫെസ്റ്റിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു

May 8, 2026 - 20:38
 0
കട്ടപ്പന ഫെസ്റ്റിന് തിരി തെളിഞ്ഞു;കട്ടപ്പന നഗരസഭ അധ്യക്ഷൻ  ജോയി വെട്ടിക്കുഴി നാടമുറിച്ച് ഫെസ്റ്റിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു
This is the title of the web page

കട്ടപ്പന : കട്ടപ്പനയുടെ മഹോത്സവം കട്ടപ്പന ഫെസ്റ്റ് 2 K 2026 ന് തിരി തെളിഞ്ഞു. കട്ടപ്പന നഗരസഭ അധ്യക്ഷൻ ജോയി വെട്ടിക്കുഴി നാടമുറിച്ച് ഫെസ്റ്റിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. പ്രതിപക്ഷ കൗൺസിലർ വി.ആർ സജി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വൈസ് ചെയർപേഴ്‌സൺ ലീലാമ്മ ബേബി മറ്റ് കൗൺസിലർമാർ നഗരസംഭ ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, കട്ടപ്പനയിലെ വിവിധ രാഷ്ട്രീയ ,സംഘടന, സാംസ്‌കാരിക ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. 30000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ കാഴ്ചയുടെ ദൃശ്യ വിരുന്നാണ് ആളുകൾക്ക് സമ്മാനിക്കുന്നത്.

കാഴ്ചകളുടെയും വിനോദങ്ങളുടെയും അത്ഭുത ലോകം തുറക്കുന്ന ഈ മഹാമേളയിൽ എല്ലാ പ്രായക്കാരെയും ആകർഷിക്കുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. വർണ്ണാഭമായ ഫ്ലവർ ഷോ, വിസ്മയകരമായ മത്സ്യകന്യക ഷോ, ആവേശം നിറഞ്ഞ അമ്യൂസ്മെന്റ് പാർക്ക് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. രുചി ഭേദങ്ങളുടെ വിസ്‌മയ വൈവിധ്യങ്ങളുമായി ഒരുക്കിയിട്ടുള്ള മെഗാ ഫുഡ് കോർട്ടാണ് മേള നഗരിയിലെ മുഖ്യ ആകർഷണം. അപൂർവ പക്ഷികളുമായി ഒരുക്കുന്ന ലൈവ് ബേർഡ് ഷോയും സന്ദർശകർക്ക് വേറിട്ട അനുഭവം സമ്മാനിക്കും.പ്രതിദിനവും സംഘടിപ്പിക്കുന്ന സ്റ്റേജ് പ്രോഗ്രാമുകൾ ഫെസ്റ്റിന് കൂടുതൽ ആവേശം പകരും.  

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇന്ന്‌ വൈകീട്ട് 7.30 മുതൽ പ്രശസ്ത സിനിമ ആർട്ടിസ്റ് ഫക്രു അവതരിപ്പിക്കുന്ന ഡിജെ നൈറ്റ്‌ with ഫോം പാർട്ടി ഫെസ്റ്റ് നഗരിയിൽ നടക്കും. മെയ്‌ 9 ഞായറാഴ്ച വൈകീട്ട് 7.30നു ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം ജിൻസ് ഗോപിനാഥ് നയിക്കുന്ന സൂപ്പർഹിറ്റ് ഗാനമേള. മെയ്‌ 14 വൈകീട്ട് പ്രമുഖ ചലച്ചിത്ര ഗായിക വൈക്കം വിജയലക്ഷ്മി നയിക്കുന്ന ഗാനമേള. മെയ്‌ 16 വൈകീട്ട് പ്രമുഖ നാടൻപാട്ടു ഗായിക പ്രസീത ചാലക്കുടി നയിക്കുന്ന നാട്ടരങ്ങ്, മെഗാ ഫോക്ക് ഷോ തുടങ്ങി വിവിധ ദിവസങ്ങളിൽ ആകർഷണങ്ങളായ പരിപാടികൾ ഫെസ്റ്റ് നഗരിയിൽ അരങ്ങേറും.

കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും കൂടെ മറക്കാനാകാത്ത നിമിഷങ്ങൾ സൃഷ്ടിക്കാൻ കട്ടപ്പന ഫെസ്റ്റ് 2K26 എല്ലാവരെയും ക്ഷണിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow