ഏനാത്ത് കാറും വാനും കൂട്ടിയിടിച്ച്‌ അപകടം: ചികിത്സയിലായിരുന്ന നടൻ സന്തോഷ് കെ നായര്‍ മരിച്ചു

May 5, 2026 - 09:18
 0
ഏനാത്ത് കാറും വാനും കൂട്ടിയിടിച്ച്‌ അപകടം: ചികിത്സയിലായിരുന്ന നടൻ സന്തോഷ് കെ നായര്‍ മരിച്ചു
This is the title of the web page

പത്തനംതിട്ട ഏനാത്ത് കാറും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന നടൻ സന്തോഷ് കെ നായർ മരിച്ചു.ഭാര്യ പരുക്കേറ്റ് ചികിത്സയില്‍ ക‍ഴിയുകയാണ്. അപകടത്തിന് പിന്നാലെ അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരിച്ചത്. നൂറില്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ഇന്ന് പുലർച്ചെയാണ് നടൻ മരിച്ചത്. തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടാകുന്നത്. എതിർദിശയില്‍ വന്ന വാനുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന സന്തോഷ് ഇരുന്ന ഭാഗം അപകടത്തില്‍ പൂർണ്ണമായും തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച്‌ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയായ സന്തോഷ് കെ നായർ നൂറിലധികം മലയാള സിനിമകളിലും സീരിയലുകളിലും വില്ലനായും സഹനടനായും അഭിനയിച്ചിട്ടുണ്ട്. തീയേറ്ററില്‍ മികച്ച വിജയം നേടിയ ‘മോഹിനിയാട്ടം’ സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow