കട്ടപ്പന വെട്ടിക്കുഴ കവലയിൽ വയോധികയെ ഇടിച്ചിട്ട ശേഷം ബൈക്ക് നിർത്താതെ പോയി
കട്ടപ്പന വെട്ടിക്കുഴ കവലയിൽ വയോധികയെ ഇടിച്ചിട്ട ശേഷം ബൈക്ക് നിർത്താതെ പോയി.
വെട്ടിക്കുഴ കവല കളരി പടിയിൽ വച്ചായിരുന്നു അപകടം. വെട്ടിക്കുഴകവല പാറയിൽ റേച്ചൽ മാത്യു (73) വിനെയാണ് വേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ചിട്ടത്. ഇതിനു ശേഷം ബൈക്ക് നിർത്താതെ പോയി.അപകടത്തിൽ പരിക്കേറ്റ റേച്ചലിനെ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



